February 6, 2009
പാപിയാരെന്നു ചോദിച്ചു............
ഈ മിഷണറികള്‍ക്കു അവരുടേതായ ചില വാക്കുകള്‍ ഉണ്ട്.ലവരുടെ കുത്തകയായ ചില വാക്കുകളില്‍.പാപികള്‍,വെളിപാട്,ചാരത്തും ദൂരത്തും,താലന്ത്,കഴിപ്പാനും കുടിപ്പാനും..അങ്ങനെ പലതും..ഇജ്ജാതി ആളുകള്‍ സാമാന്യ ജനങ്ങളെ നരകത്തീയെപ്പറ്റി പറഞ്ഞു പേടിപ്പിച്ചു തുടങ്ങിയിട്ട് കാലം ശ്ശി ആയി.പണ്ടേ ഇവരുടെ fascist രീതികളോട് എനിക്ക് വെറുപ്പാണ്.ഏറ്റവും പ്രധാന കാരണം, ഇവരാണ് നമ്മുടെ 64 എന്ന മാന്ത്രിക സംഖ്യയെ വെറും ഒന്നാക്കി കുറച്ചത് എന്നുള്ളതാണ്,പൊറുക്കാനാകുമോ നമ്മുക്കും വാല്‍സ്യായനജിയ്ക്കും?!ഒരിക്കല്‍ ഓട്ടങ്ങള്‍ നന്നേ കുറവായ ഒരു ഞായറാഴ്ച്ച ഞങ്ങള്‍ ചിട്ടപ്പടി തള്ളല്‍സുകളുമായി നേരം പോക്കവേ വെള്ള ഷര്‍ട്ടും കറുത്ത പാന്റ്സുമിട്ട ഒരു മദ്ധ്യവയസ്കന്‍ ഒരു ലൂണയില്‍ കവലയില്‍ വന്നിറങ്ങി.എല്ലാവര്‍ക്കും ഒരു വിടര്‍ത്തിയ ചിരി തന്നു,ആദ്യം തന്നെ.വണ്ടിയുടെ വശങ്ങളില്‍ കെട്ടിവച്ചിട്ടുള്ള ബോര്‍ഡുകളില്‍ വിശുദ്ധ വേദപുസ്തകം അപ്പാടെ കൊത്തിവച്ചിട്ടുണ്ട്,പഴയ നിയമം ഒഴികെ.അടച്ചിട്ട ഒരു കടയുടെ വരാന്തയില്‍ മൈക്ക് സ്റ്റാന്റും മറ്റും കുത്തിനിര്‍ത്തി.മേപ്പടി ലൂണയുടെ മുന്നിലും പിന്നിലുമായി രണ്ട് കോളാമ്പിവിടര്‍ത്തിവച്ചിട്ടുണ്ട്.ഞങ്ങളുടെ കൂട്ടത്തിലെ ബൈജു,അപ്പക്കാള എന്നു ഞങ്ങള്‍ വിളിക്കുന്നവന്‍.ഒരു ഖില്ലാഡിയാണ്.ഇഷ്ടനാണേല്‍ ഒരു മദിച്ച പെന്തിക്കോസ്ത് വിരോധിയും.മൈക്കും മറ്റും റെഡിയായി വന്നപ്പോഴേക്കും കവലയില്‍ ഒരാള്‍ക്കൂട്ടം രൂപപ്പെട്ടിരുന്നു.ചില ചെറിയ ലീഫ് ലെറ്റുകള്‍ വിതരണം ചെയ്ത ശേഷം ശുഭ്രവസ്ത്രന്‍ മൈക്കിന്റെ മുന്നിലെത്തി മുരടനക്കി.അപ്പക്കാള എന്തിനോ തയ്യാറെടുത്ത പോലെ ആഞ്ഞു നില്‍പ്പുണ്ട്,ഞായറാഴ്ചയായതിനാല്‍ എല്ലാവരും രണ്ടെണ്ണം വിട്ടിട്ടുണ്ട്.അടിയനുള്‍പ്പെടെ.മൈക്കിന്റെ മുന്നിലെ ഗെഡി തുടങ്ങിക്കഴിഞ്ഞു-പാപികളേ,...അത്രയും പറഞ്ഞു കഴിഞ്ഞില്ല,അപ്പക്കാള ചാടി വേദിയിലെക്കെത്തി ആളുടെ അടിത്താടയില്‍ ഒരെണ്ണം വച്ചുപൂശിക്കഴിഞ്ഞു,മൈക്കും ഓഫ് ചെയ്തു."ഇനി നീ ഒന്നും പറയണ്ട""എന്താ സഹോദരാ ,എന്താണിത്?!"പിന്നീട് നടന്നത്,അപ്പ്പക്കാളയുടെ ബൗദ്ധിക വ്യാപാരമായിരുന്നു.മിക്ക വാക്കുകളും ഇവിടെ പകര്‍ത്തുക എന്നത് അസാധ്യമായതിനാല്‍ വായനക്കാര്‍ അതു മനസ്സില്‍ ചേര്‍ത്ത് വായിച്ചുകൊള്ളുക."എടാ,നീ പാപിയാണോ?""തീര്‍ച്ചയായും നമ്മള്‍ ഇവിടെ വസിക്കുന്നവര്‍ മുഴുവന്‍ പാപികള്‍ തന്നെ" സുവിശേഷം മറുപടിച്ചുവിശേഷത്തിന്റെ ഇരു ചെവികളിലും പിടിച്ച് ആഞ്ഞാഞ്ഞ് തിരുമ്മിക്കൊണ്ടായിരുന്നു അപ്പക്കാള തുടര്‍ന്നു പ്രസംഗിച്ചത്"എന്നാപ്പിന്നെ നിനക്കെന്താടാ അങ്ങിനെ വിളിക്കാന്‍ അധികാരം?പൊലീസുകാരുടെ മീറ്റിംഗില്‍ ഒരു പോലീസുകാരന്‍ പ്രസംഗിച്ചാല്‍ പോലീസുകാരേ എന്ന് അഭിസംബോധന ചെയ്യുമോ?ഓട്ടോറിക്ഷക്കരുടെ മീറ്റിംഗില്‍ ഒരോട്ടോക്കാരന്‍ പ്രസംഗിച്ചാല്‍ ഓട്ടോക്കാരേ എന്നാകുമോ പറഞ്ഞുതുടങ്ങുക? എന്നാല്‍ പോലീസുകാരുടെ മീറ്റിംഗില്‍ ഓട്ടോക്കാരന്‍ പോയാലോ മറിച്ചോ പോലിസുകാരേ എന്നോ ഓട്ടോക്കാരേ എന്നോ പറഞ്ഞു തുടങ്ങാം.ചുരുക്കത്തില്‍ ,സദസ്സിന്റെ ഗ്രൂപ്പില്‍ നിന്നും വേറിട്ട ഒരുവനേ അവരെ അത്തരത്തില്‍ പേരു വിളിക്കാവൂ അല്ലേടാ?നീ പാപിയാണെങ്കില്‍ ഇനി മേലില്‍ ആരേയും അങ്ങനെ വിളിക്കാന്‍ പാടില്ല,കേട്ടോടാ മൊശകോടാ?എത്ര വലിയ ദര്‍ശനം,അല്ലേ?പിന്നിടും കവലയില്‍ വിശേഷങ്ങള്‍ അരങ്ങേറിയിട്ടുണ്ട്.അവര്‍ സഹോദരരേ എന്നു തുടങ്ങുമ്പോള്‍ അകലെ ഗ്രഹസ്ഥാശ്രമിയായി വിലസീടുന്ന അപ്പക്കാളയെ ഓര്‍ക്കാറുണ്ട്‌ശുഭം
Subscribe to:
Post Comments (Atom)
No comments:
Post a Comment