August 25, 2010

ക്ലോസ്സറ്റ്(രാഷ്ട്രീയ മാനങള്‍ ഇല്ലാത്തത്)


അലക്കി നീലവും
കഞിയും
മുക്കിയ
വെളുപ്പ്
പശചേര്‍ത്ത് തേച്ചത്
എല്ലാ
വര്‍ണ്ണങളുടേയും
സങ്കരമാണെ-
ന്നതത്ര പോസിറ്റീവല്ല
അകം വെളുപ്പാണെന്നതിന്റെ ചിഹ്നവും
എത്ര
നൂറ്റാണ്ടുകളുടെ
വിസ്സര്‍ജ്ജ്യങളാണ്
അകത്ത്
എത്ര ദുര്‍ഗന്ധവും
കൊതുകും കൂത്താടിയും

August 19, 2010

ഒറ്റ


കുറിഞിപ്പൂച്ചയാണ്

വെള്ളിമേഘം പോലുടല്

‍വെള്ളാരംകല്ലുകളി-

ലിന്ദ്രനീലംചേര്‍ത്ത

കണ്ണുകള്

‍കൂര്‍ത്ത നഖങള്

‍കരുതലോടെയടക്കി-

പ്പിടിച്ച കൈകാലുകള്

‍ജാഗ്രതയിലരുമപുരട്ടിയ

ചെവിമുനകള്

‍എത്രയോമന!
കിടപ്പാണ്

റോഡില്

‍പ-

ല-

താ-

യി-

യങനെ!!!

August 18, 2010

ഗുണം പൂജ്യം!!

ഓര്‍ക്കാപ്പുറത്തൊരൊറ്റയുമ്മയാലവളെ-
മയില്‍പ്പീലിയാക്കുക-
യെന്നൊരൊറ്റവരിയാല്
‍സിവിക്
മേല്‍ച്ചൊന്നവയെമുഴുവന്‍ കവിതയാക്കി
എഴുതിയ വരികളൊന്നും
കവിതയാകാത്തശുംഭന്മാരെന്നാണാവോ
സ്വയമൊരു കയര്‍ക്കുരുക്കില്‍
ചേലെഴുംഭാവഗാനമാകുന്നത്?

August 17, 2010

വിണ്ടും പനിച്ചപ്പോള്‍

പനി
കറുത്ത വിരലുകള്‍
നീട്ടിയെന്‍ചുമലില്‍ ചേര്‍ത്തരുമയായ്
പിടിച്ചൊപ്പംനടക്കയായ്
വീണ്ടുംകാണെ കാണെ
ഞാന്‍ നിഴലായ്
പനി ഉടലായ്
ഒരു വച്ചുമാറ്റം!!
മന്ദ്രസ്ഥായിയില്‍
പനിമര്‍മരം
പോവുകയല്ലേ..?
അതെ,പോവുകയായ് ഞാന്‍.