February 25, 2009
low profile മതി ജീവിക്കാന്‍
നിഷേധിയായ കലാകാരനായിരുന്നു സുരാസു.ദരിദ്രന്‍.കാറ്റിലും മഴയിലും അയാളുടെ കുടില്‍ തകര്‍ന്നു.കോഴിക്കോട്ടെ പൗരസമിതി ചേര്‍ന്ന് സുരാസുവിനൊരു വീട് പണിതുകൊടുക്കാന്‍ തീരുമാനിച്ചു.ഒരു ഫ്ലാറ്റ് വാങ്ങി അങ്ങോട്ടേയ്ക്ക് സുരാസുവിനെ മാറ്റാനാണ് തീരുമാനമെന്ന് അവര്‍ സുരാസുവിനെ അറിയിച്ചു.സുരാസു ബുദ്ധനായി.എനിക്കെന്തിനാണ് ഫ്ലാറ്റ്?ഒരു സ്മോള്‍ വാങ്ങിത്തരാമോ,ഞാനപ്പം ഫ്ലാറ്റാവാം!!!!!!!!!!!!എന്തുകൊണ്ടാണ് ഒരു കോളനിയില്‍ക്കയറി അടിയുണ്ടാക്കിയിട്ട് തിരികെ പോരാന്‍ കഴിയാത്തത്?കരണത്തേറ്റ പരശ്ശതം അടികളും ഇടയ്ക്കിടെ നോവായുണര്‍ന്നസ്വസ്ഥമാക്കാറുള്ള അടിവയറ്റിലെ ചവിട്ടുകളുമല്ല എന്നെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്.ഒരു socio political ബൗദ്ധികത തന്നെ(ട അമ്മ,പുലി പുലി !!)കുനിയനുറുമ്പുകള്‍ നിരയിട്ടപോലെ വീടുകള്‍.ആ വീടുകളിലെ ഐക്യം വാക്കുകള്‍ക്കപ്പുറത്താണ്.ഞാനോര്‍ക്കുന്നു,ത്രുശ്ശൂരിലെ രാജകീയ കലാലയത്തില്‍ പഠിക്കവേ ത്രുപ്രയാറുള്ള ചങ്ങാതിയുടെ വീട്ടില്‍ പോയത്.യഥേഷ്ടം മീനും കുറച്ച് ചോറും കഴിച്ച് വിശദമായ മുറുക്കലിനും ശേഷം കിടപ്പിനുള്ള വട്ടം കൂട്ടപ്പെട്ടു.വീടിനകം നിറയെ കടപ്പുറത്തെ മണലാണ്.അമ്മ മുട്ടിലിഴഞ്ഞ് നടന്ന് കുണ്ടും കുഴിയും കൈകൊണ്ട് നിരപ്പാക്കാന്‍ തുടങ്ങി.ശേഷം പായ വിരിച്ചു.ഞങ്ങള്‍ കൂട്ടുകാര്‍ക്കപ്പുറം അമ്മ,അനിയന്‍,ചേട്ടന്‍ ,ചേട്ടത്തി എന്നിവര്‍ കിടക്കപ്പെട്ടു.അച്ഛന്‍ മകളുടെ വീട്ടിലായിരുന്നു,കിടന്നിട്ടും വര്‍ത്തമാനം പറഞ്ഞ് പറഞ്ഞ് എപ്പോഴോ ഉറങ്ങി.ആ കുടുംബത്തിലെ താളം എന്നെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. അത്തരം ചേര്‍ന്നു കിടക്കുന്ന വീടുകള്‍ തമ്മിലും ഒരു ഏകത ഉണ്ടാകുന്നു.മക്കള്‍ക്കും കാര്‍ന്നോന്മാര്‍ക്കും ഓരോ മുറികള്‍ ഉണ്ടാകുമ്പോള്‍ നഷ്ടമാകുന്നതും ഈ ഏകത തന്നെ.കണ്ടിട്ടില്ലേ,രണ്ട് നിലകളില്‍ 15,000 മുറികളുമായി(അതിശയോക്തി പറയുന്നതിഷ്ടമല്ലെന്ന് ഞാന്‍ തന്നെ പതിനായിരം വട്ടം പറഞ്ഞിട്ടുണ്ട് എന്നാലും)ചില വീടുകള്‍?പാലുകാച്ചലിന്റെ അന്നുമാത്രം തുറന്ന ജനലുകള്‍,വല്ലപ്പോഴും തുറക്കുന്ന ചില വാതിലുകള്‍.ഇതെങ്ങനെ ഒരു വീടാകും?കാലം പോയ്പ്പോയ് ഫ്ലാറ്റുകളായപ്പോള്‍ അകലങ്ങള്‍ പിന്നേയും കൂടി.ചില ബുഡ്ബുഡ്ഡാസ് മാത്രം തേച്ച ഷര്‍ട്ടും മുണ്ടുമായി,കേശവന്‍ നായരേ ഹ ഹ ഹ എന്ന് ചിരിക്കാനും ചന്തിയുയര്‍ത്തി വളിവിടാനും കണ്ടൂമുട്ടിയാലായി അത്രമാത്രം.ആയതുകൊണ്ടൊക്കേയും ചങ്ങാതീ,നമ്മള്‍ക്ക് ഒരു low profile മതി ജീവിക്കാന്‍"എടി ,എന്നാടീ കൂട്ടാന്‍?'ഇവിടെ ചക്കക്കുരൂം മാങ്ങയും,അവിടേയോ?""പരിപ്പ് ഒന്നുമിടാതെ വച്ചത്""ഓ,നിനക്കൊരു തോര്‍ത്തെങ്കിലും ഉടുത്തൂടാര്‍ന്നോ?"എന്നൊക്കെ വിളിച്ചും മിണ്ടിയുമുള്ള ജീവിതം
Subscribe to:
Post Comments (Atom)
No comments:
Post a Comment