February 24, 2009
ഒരാഴ്ചയിലധികം സുഹ്രുത്തിന്റെ മുറിയില്‍
പറഞ്ഞ് പറഞ്ഞ്‌സ്റ്റോക്ക് തീര്‍ന്ന ഫലിതങ്ങള്‍ഇനിയും ചര്‍ച്ചിച്ച് ബോറടിപ്പിക്കാനാവാത്തരാഷ്ട്രീയ നിഗമനങ്ങള്‍വീണ്ടും നിറഞ്ഞ് കാണാനാഗ്രഹിക്കുന്നമദ്യക്കുപ്പികള്‍ഇതില്‍ക്കൂടുതല്‍ മുഷിയാനാവില്ലെന്നുമണക്കും നരച്ചഷര്‍ട്ടുകള്‍(അല്ല,സലിലിന്റെയല്ലിക്കൊമ്പനാന!!) വീണ്ടുമെന്‍ തൊണ്ടയെപ്പരീക്ഷിക്കരുതെ-ന്നപേക്ഷിക്കും ഗസല്‍ക്കാറ്റുകള്‍ഇനിയും ഭോഗസാക്ഷിയാക്കരുതെന്ന്കുളിമുറിഞാനാര്‍ക്കുവേണ്ടിയെന്നടക്കം പറയും കവിതകള്‍എല്ലാംഒരാഴ്ച കഴിഞ്ഞാല്‍നമ്മെ അസ്വസ്ഥരാക്കുംഓരോന്നുണ്ടാക്കിപ്പറയുമ്പോഴുംമുന്‍പ് പറഞ്ഞതെന്തെന്ന്ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുംപുറത്ത് കറങ്ങാന്‍ സമയമില്ലെന്നു കേള്‍ക്കുംആദ്യദിനങ്ങളിലെ സിഗരറ്റ് പൊടിക്കുമീതെബീഡിക്കുറ്റികള്‍ പരക്കുംവീട്ടില്‍പോകണമെന്നുംകയ്യില്‍ കാശില്ലെന്നുംപ്രാരാബ്ധങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുംവായിച്ച പുസ്തകങ്ങളിലടയിരുന്ന്ഒന്നും വിരിയിക്കാനാവാതെതളര്‍ന്നുറങ്ങുംചിരികള്‍ കാരണം കിട്ടാതെ കൊഴിഞ്ഞു പോകുംഒരാഴ്ചയിലധികം സുഹ്രുത്തിന്റെ മുറിയില്‍നില്‍ക്കുകയെന്നത്‌അസഹ്യമാണ്‌എന്നാല്‍പുറത്തിറങ്ങിയാല്‍ പോകാനില്ലാത്തഇടങ്ങളെക്കുറിച്ചോര്‍ത്താല്‍എല്ലാ അസ്വസ്ഥതകള്‍ക്കും മീതെപാ വിരിച്ച്‌സുഖമായ് കിടന്നുറങ്ങാം(പൊള്ളാച്ചിയില്‍നിന്നും ചിത്രഭാനുവെന്ന വിമതന്‍ അയച്ചത്)
Subscribe to:
Post Comments (Atom)
1 comment:
എന്റെ തൊണ്ടയെ പരീക്ഷിക്കരുതെന്നു പറയുന്ന ഗസലുകള്‍...... എന്നെ ഇനിയും ഭോഗസാക്ഷിയാക്കെരുതെന്നു പറയുന്ന കുളിമുറി.... ഒരു പക്ഷേ എവിടെയൊക്കെയോ കേട്ടു മറന്ന വാക്കുകള്‍.... കൊളളാം ബിംബങ്ങള്‍ കലക്കി. അനുഭവിച്ചിട്ടും അനുഭവം എന്ന ക്യാറ്റഗറിയില്‍ പെടുത്താന്‍ ഇഷ്ടപ്പെടാത്തവ......
Post a Comment