January 30, 2009
ആകപ്പാടെ ഒരൊറ്റ moral മാത്രമേ ഉള്ളൂവെന്നും അതാകട്ടെ പാത്രം മോറലുമാണെന്നു പറഞ്ഞതാരാണ്? മറ്റാരുമല്ല നമ്മുടെ തിര്‌ല്ലാല വാണരുളിയ കുഞ്ചന്‍ തന്നെ- നാണുവാര്.ഇതാ മോറലും വിധിയും decision making ഉം എല്ലാം കൂടിച്ചേര്‍ന്ന് രണ്ട് കഥകള്‍; അവര്‍ പ്രണയബന്ധിതരായിട്ട് ഒരുപാട് നാളുകളായി.തീര്‍ച്ചയായും ദൈവനിയമങ്ങളെ ലംഘിക്കാത്ത വിശുദ്ധ പ്രണയം.ഇതിനിടയിലാണ് അവന് അസുഖം പിടിച്ചത്.ഒരു പ്രത്യേക മരുന്ന് കഴിച്ചാല്‍ അസുഖം മാറും.അല്ലെങ്കില്‍ മരണമാണ് വിധി.നദിക്കക്കരെ മരുന്ന് തേടി നായിക പോയി.സുദീര്‍ഘമായ അലച്ചിലിനൊടുവില്‍ മരുന്ന് തരപ്പെടുന്നു.പക്ഷെ,അപ്പൊഴേക്കും ഉരുള്‍പൊട്ടി പുഴ കൂലം കുത്തി ഒഴുകി തുടങ്ങിയിരുന്നു.അപകടങ്ങളേതുമില്ലാതെ മറുകരയെത്തിക്കാന്‍ കെല്‍പ്പുള്ള ഒരേ ഒരു തോണിക്കാരനേയുള്ളു.പക്ഷെ അങ്ങേര്‍ ഒരു വ്യവസ്ഥ വച്ചു-അക്കരെയെത്തിക്കാം,എന്റെ കൂടെ ഒന്നു കിടക്കാമെങ്കില്‍.........മരുന്ന് അക്കരെയെത്തിക്കാന്‍ വൈകുന്ന ഓരോ നിമിഷവും നായകന്‍ മരണത്തോടടുക്കുകയാണ്.പുഴയാകട്ടെ എപ്പോള്‍ ശാന്തമാകുമെന്നു പറയാനും പറ്റുന്നില്ലഎന്ത് ചെയ്യും,നായിക?കഥ നംബര്‍ രണ്ട്:കള്ളനെ ഓടിക്കുകയാണ് പോലീസുകാരന്‍.കടലാസുകനം പായുന്ന കള്ളന്‍,പിന്നില്‍ ചൂണ്ടിപ്പിടിച്ച തോക്കുമായി പോലീസും.കള്ളന്റെ കയ്യിലും തോക്കുണ്ട്.പക്ഷെ ഓട്ടത്തിനിടയില്‍ അങ്ങേര്‍ക്കത് എടുക്കാന്‍ കഴിയുന്നില്ല.അപ്പോഴാണ് മേപ്പടി പോലീസിനെ ഉന്നം വച്ച് മറ്റൊരാള്‍ തോക്കു പിടിക്കുന്നത് കള്ളന്‍ കാണുന്നത്.പെട്ടെന്നു കള്ളന്‍ തോക്കെടുത്ത് അവനെ വെടിവച്ച് വീഴ്ത്തുന്നു.എന്നിട്ടോ,പകച്ചുനിന്ന പോലീസുകാരന്റെ മുന്നില്‍ കീഴടങ്ങുന്നു,കാര്യങ്ങളുടെ കിടപ്പ് മനസ്സിലായ ടി പോലീസുകാരന്‍ എന്തോ ചെയ്യും? കഥകള്‍ വായിച്ചല്ലോ കൂട്ടുകാരേ... ഇനി പണിയും വേലയുമില്ലാത്ത ആരെങ്കിലും നാട്ടില്‍ ബാക്കിയുണ്ടേല്‍ പറഞ്ഞ് തര്‍ക്കിച്ചു തുടങ്ങാവുന്നതാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment