"ചത്താലും തീരില്ല അവന്റെ ഒരു മഹത്വം"
ദേവാസുരം എന്ന മണിപ്രവാള സാഹിത്യനികഷം ചമ്പുവില്‍ ശേഖരന്‍ വിഷയാസക്തനായി വന്ന്,സംഭോഗത്തിന് മുന്‍പേ ചിട്ടപ്പടി നടത്താറുള്ള വിപ്രലംഭ മദ്ധ്യേ ,ചിത്തിര എന്ന അമ്മായിക്ക് മറുപടിയായി കൊടുക്കുന്ന ഒരു ഡയഗോലുണ്ട്.
അതല്ല ഇവിടെ കവി ഉദ്ധേശിക്കുന്നത്!
ഉച്ചിയില്‍ മറുകുള്ള ഒരു സുവിശേഷ വേലക്കാരനുണ്ടായിരുന്നു നമുക്ക്-എം.പി. നാരായണപിള്ള എന്ന് വേദങ്ങളില്‍ അവന് പേര്.അതിശയോക്തി എനിക്കിഷ്ടമല്ല എങ്കിലും ടിയാനേപ്പറ്റി ഒരു ദിവസം ഒന്‍പത് തവണയെങ്കിലും ഓര്‍ക്കാതെ വയ്യ.കാരണം അതിലളിതമാണ്,കാപ്പികുടി മുതല്‍ ഉറക്കം വരെയുള്ള ദൈനംദിനക്രൂരകൃത്യങ്ങള്‍ വിഷയങ്ങളാക്കി തന്റെ സ്വതസിദ്ധമായ ശെയിലിയില്‍,മറ്റാര്‍ക്കും പറ്റാത്ത ചിന്താസവിശേഷതയോടെ എഴുതി വച്ചിട്ടുണ്ട് ഈ വിഷയാസക്തന്‍.ഇപ്പോഴിതെഴുതാന്‍ കാരണം ,കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തിയും ആയതിന്റെ ഉപോല്‍പ്പന്നങ്ങളായ കുറ്റകൃത്യങ്ങളേപ്പറ്റിയും വായിച്ചതാണ്.ഞാനത് വായിച്ചൂ എന്ന ഒറ്റ തെറ്റേ നിങ്ങള്‍ ചെയ്തിട്ടുമുള്ളൂ!!
ദുര്‍മന്ത്രവാദി തന്റെ പൂജാസാധനങ്ങളുടെ ചാര്‍ത്ത് കുറിയ്ക്കുമ്പോള്‍ ഇങ്ങനെയാണെഴുതുക.
അരിപ്പൊടി,കരിപ്പൊടി,മഞ്ഞപ്പൊടി,ചാരായം
ചെത്തിപ്പൂ,അത്തിപ്പൂ,തുളസിപ്പൂ,ചാരായം
പേരാല്‍ മൊട്ട്,അരയാല്‍മൊട്ട്,ഫുള്ളാല്‍മൊട്ട്,ചാരായം
സാമ്പ്രാണി,നസ്രാണി,അഷ്ടഗന്ധം,ചാരായം........
എന്നിങ്ങനെ ചാരായത്തില്‍ എത്തി നിറയും ടിയാന്റെ നാരായം,അതിനെ, ഹെഗേലിയന്‍ ഡയലക്റ്റ് മ്മടെ മാര്‍ക്സ് മറിച്ചിട്ടപോലെ മറിച്ചിട്ടാല്‍ മോഷണം,പീഡനം,കൊലപാതകം,വണ്ടിപിടുത്തം,മരത്തേക്കേറ്റം എന്നിങ്ങനെ വീട്ടില്‍ മരണമുണ്ടായാല്‍പ്പോലും മദ്യമില്ലാതെ വയ്യ.(ആന്റണി ദ്രോഹി ചാരായം എന്ന കാല്‍പ്പനികമായ പദം പോലും ഇല്ലാതാക്കിയില്ലേ?എത്ര പെണ്‍പിറന്നവര്‍ ഭര്‍ത്താവിന്റെ ശുഷ്‌കാന്തിയും തന്റേടവും പൊയ്‌പ്പോയല്ലോ എന്ന് മാറത്തലക്കി വെളുപ്പിച്ചു ആ രാത്രിയെ!)
എന്നാല്‍ ലവനെയങ്ങ് നിരോധിക്കാമെന്ന് ഉഗ്രപ്രതാപികളാകിന സര്‍ക്കാര്‍ തീട്ടൂരമിടുമോ?കന്നുകാലിയിറച്ചിയും മദ്യവും യഥാക്രമം ദേശീയ ഭക്ഷണവും പാനീയവുമായി പ്രഖ്യാപിച്ചിട്ടുള്ള കേരളാ കോണ്‍ഗ്രസ്സുകാര്‍ അത് സമ്മതിക്കില്ല എന്നത് ഒന്നാമത്തെ സത്യം.അല്ലെങ്കിലോ.നാം കള്ളവാറ്റ് തുടങ്ങും.എന്തായാലും തുടങ്ങ്വാ,എന്നാല്‍പിന്നെ നല്ലവാറ്റ് തന്നെ ആകട്ടെ എന്നും വരാം.കരിമൂര്‍ഖന്‍ മുതല്‍ കട്ടുറുമ്പ് വരേയുള്ള ജീവജാലങ്ങളും വരിനെല്ല് മുതല്‍ സീയെഫല്‍ ലാമ്പ് വരേയുള്ള ജീവനില്ലാത്ത ജാലങ്ങളും ടി പാചകത്തില്‍ മേമ്പൊടിയാകും.സമാധാനത്തോടെ കഴിയാനാകുമോ അതുമില്ല.വാറ്റാത്തവരെ മുഴുവന്‍ എക്സൈസ് കാര് പിടികൂടും.തന്റെ വിശാലമായ പുരയിടത്തില്‍ വാറ്റുപകരണങ്ങള്‍ കണ്ടെത്തി എന്ന കാരണത്താല്‍ നമ്പൂരിയെ അറസ്റ്റ് ചെയ്യാന്‍ വന്ന എക്സൈസ് ഉദ്യോഗസ്ഥരോട് മൂപ്പിലാന്‍ ഇങ്ങനെ പറഞ്ഞത്രെ,എങ്കില്‍ ബലാത്സംഗ കുറ്റത്തിനു കൂടി ആയ്ക്കോട്ടേ ഈ അറസ്റ്റ് എന്ന്!!!
ചെയ്യാത്ത കുറ്റങ്ങള്‍ക്ക് ഇണ്ടാസ് കിട്ടും.
കഥയിലേക്ക് വരാം.മദ്യഭുക്കുകളായി നാം മാറവേ നാണപ്പന്റെ ഒരു പഴയ കുറിപ്പടി ഓര്‍ത്തു.ടിയാന്റെ ബോംബെ വാസക്കാലം.മദ്യം ഒഴിച്ചുകൂടാനാവാത്ത ജീവജലം,എന്നാല്‍ ഇദ്ധേഹത്തിനാകട്ടെ അതു ആര്‍ഭാടവും.ഫിറ്റാകാന്‍ പര്യാപ്തമായ അളവില്‍ മദ്യം പാനിക്കാന്‍ ദുട്ട് പലപ്പോഴും ഉണ്ടാകാറില്ല.
നാണപ്പനോടാ കളി?!
പ്രപഞ്ച രഹസ്യങ്ങളേപ്പറ്റി അറിഞ്ഞ ആളാണ്,എല്ലാപുരാണങ്ങളും ധര്‍മ്മപുരാണവും വായിച്ചിട്ടുണ്ട്.യക്ഷി,മറുത,മാടന്‍ തുടങ്ങിയവരുമായി ഓണ്‍ലൈന്‍ ചാറ്റിംഗും ഉണ്ട്. ചുട്ട കോഴിയെ നിലം തൊടാതെ പറപ്പിക്കുന്ന കൊടുംഭീകരന്‍.ആതംഗവാദിയുടെ ഉച്ചിയില്‍ 110 കെ.വിയില്‍ ബള്‍ബ് കത്തി.ആശയത്തെ പ്രാവര്‍ത്തികമാക്കിയപ്പോള്‍ ഗെഡി ഒറ്റ പെഗ്ഗില്‍ ഇഞ്ചപ്പറ്റും കള്ളിമുണ്ടും!!!
എങ്ങനെയെന്നാണെങ്കില്‍, പറയുന്നു,ഒരു പെഗ്ഗ് നീറ്റായി ചെലുത്തുന്നു,പിന്നെ താന്‍ ഫിറ്റാണെന്ന് സ്വയമങ്ങ് പഠിപ്പിക്കുന്നു.അത്രന്നെ
എത്ര ലാഭകരമായ കച്ചോടം,അല്ലേ?
ഈ നിസ്സാരമല്ലാത്ത കാര്യം ഇപ്പോള്‍ ഓര്‍ത്തെടുത്ത് പറയുന്നത്.ആരും മദ്യപിക്കാതിരിക്കാനല്ല.കോണമോ കാണമോ വിറ്റ് കുടിക്കാതിരിക്കാനാണ്.ചെയ്തുനോക്ക്,ഫലിച്ചില്ലെങ്കില്‍ പണം തിരികെത്തരും,സാക്ഷാല്‍ നാണപ്പന്‍.
കറുത്ത പെണ്ണിനെ കെട്ടാന്‍ ഉച്ചൈസ്തരം ഉദ്ഘോഷിച്ച ആ original thinker ന്റെ മഹത്വം ക്ഷീരബലപോലെ ആവര്‍ത്തിക്കുകയല്ലാതെ കുറയുന്നതെങ്ങനെ?
മദ്യോപഭോഗം കുറയ്ക്കാന്‍ ഒരു കുമാര്‍ഗം കൂടിപ്പറഞ്ഞ് ഈ കുറിപ്പ് മടക്കിക്കെട്ടിയേക്കാം.അത് ഇരുപത് റോള്‍സ് റോയ്‌സ് കാറുണ്ടായിരുന്ന,fuck ന്റെ അര്‍ത്ഥവും അര്‍ത്ഥാന്തരന്യാസവും പറഞ്ഞുതന്ന പൂജ്യ ഗുരു ഓഷോയുടേതാണ്.മദ്യത്തെ ഗ്ലാസ്സിലേക്കൊഴിക്കുമ്പോള്‍ മുതല്‍,ഐസിടുന്നതും,നുര പതയാദികള്‍ വരുന്നതും അവ നിയതി പോലെ താനേ ഉയര്‍ന്നുതാഴുന്നതും നോക്കി അല്‍പ്പമിരിക്കുക.പിന്നെ താന്‍ മദ്യത്തെ അകത്താക്കുന്നു എന്ന പൂര്‍ണബോധത്തോടെ അല്‍പ്പാല്‍പ്പമായി രുചിച്ച് കഴിക്കുക.അല്‍പ്പനാകണ്ട എന്നര്‍ത്ഥം.ഒരു ധ്യാനം പോലെ.ഒരു അഗമ്യഗമനം പോലെ.പൂര്‍ണ ശ്രദ്ധാലുവായി.........
സാധാരണഗതിയില്‍ നാം മറ്റ് പലതും ചെയ്തുകൊണ്ടാണ് ടി പ്രക്രിയ നടത്തുക.ഒരെണ്ണം ഒഴിക്കുന്നു,ഠപ്പോന്നടിയ്ക്കുന്നു.ബോസ്സിന്റെ കുറ്റം പറയുന്നു.അടുത്തതടിയ്ക്കുന്നു,ആ ഏന്ത്യാനിച്ചിയൊണ്ടല്ലോ....(ഇത് വീട്ടില്‍ പറയാനാകില്ലല്ലോ!)അങ്ങനെ നീളുന്നു...സിഗരറ്റ് വലിയ്ക്കുന്നു,രുചികരമായ മത്സ്യമാംസാദികള്‍ അജിനാമോട്ടയൊത്ത് കഴിക്കുന്നു.പെഗ് ഫുള്ളിലേയ്ക്ക് വളര്‍ന്ന് വീഴുന്നു.
മേപ്പടി രീതിയെങ്കില്‍ വേഗം fed up ആയിക്കോളും,സ്വന്തം വീടെത്തി നേരത്തേ bed down ഉം.!
ഓഷോ ഇത് പറഞ്ഞത് മദ്യപാനത്തേപ്പറ്റിയല്ല കേട്ടോ.സിഗരറ്റ് തീറ്റയേപ്പറ്റിയാണ്.നാം അങ്ങേര്‍ക്ക് മുകളില്‍ കയറി ദെരീദയായി അങ്ങ് ഡീകണ്‍സ്ട്രക്റ്റ് ചെയ്തെന്നു മാത്രം.
അപ്പോള്‍ ആത്മീയ കുടി വഴികളിലേയ്ക്ക് മാന്യ കുടികിടപ്പുകാര്‍ക്ക് സ്വാഗതം.
ജയ് ജവാന്‍
ജയ് ജോഹര്‍.....