January 13, 2012

കഥ മണിക്‌ ഫാനീയം



ലക്ഷദ്വീപിലെ മിനിക്കോയിയില്നിന്ന്കുട്ടി കണ്ണൂര്വന്നത്പഠിക്കാന്വേണ്ടിയായിരുന്നു.
എന്നാല്ഒരാള്‍തന്നെ ക്ലാസിലെ മുപ്പത്തിയെട്ട്കുട്ടികളേയും ഒരുപോലെ പഠിപ്പിക്കുന്നത്കണ്ട്‌,വൈവിധ്യത്തിന്റെ അര്‍ത്ഥതലങ്ങള്അന്നേ സ്വപ്നം കണ്ട്നടന്നവന്പഠിപ്പ്മതിയാക്കി തിരികെപ്പോവുകയാണുണ്ടായത്‌.പിന്നെ ദ്വീപിന്റെ അനന്തനീലിമയില്നോക്ക്തിരയെണ്ണുന്നതിലായി കമ്പം.അവിടെ നിന്നും പ്രകൃതിയെ കണ്ടും കേട്ടും വളര്‍ന്ന ഒരു സിംഹത്തെ അതിന്റെ മടയില്ചെന്ന് കാണാനായിരുന്നുയാത്ര.പതിവുപോലെ ഒരേകദേശ ധാരണ മാത്രം കൈമുതല്‍.ബാക്കി,ആറാമിന്ദ്രിയത്തിനും വിട്ടുകൊടുത്തു.ചുമ്മാ പറഞ്ഞതല്ല,മുന്നില്രണ്ട്വഴികളുണ്ടെങ്കില്അതില്ഇടത്തേത്മതി എന്നവന്പറഞ്ഞാല്വലത്തേത്തില്‍ ആ സമയം ഒരു കരിമൂര്‍ഖന്വിടരുകയാവാം.ഇജ്ജാതി ഇന്ദ്രിയമുള്ള ജെറി ജോണ്മാത്യുവാണ്കൂട്ടിനുള്ളത്‌.ഒക്കെക്കൂടി വഴി നടത്തിച്ച്ഒടുവില്മടയോടടുക്കുകയാണ്‌..
അതുവരെ പരിധിവിട്ട്കറങ്ങിയ ഫോണിലേയ്ക്ക്കൂടപ്പിറപ്പായ സലിലിന്റെ സന്ദേശം-blessings....


കുറ്റിച്ചെടികള്‍ക്കിടയില്പതുങ്ങിയ ഒരു കുഞ്ഞുവീട്‌.വാതില്‍ക്കലെത്തിയപ്പോള്‍ത്തന്നെ നിലത്ത്ചമ്രം പടിഞ്ഞ രൂപം തലയുയര്‍ത്തിനോക്കി.നിലത്ത്ചിതറിക്കിടന്ന കളിപ്പാട്ടങ്ങള്ഇടത്കൈകൊണ്ടൊതുക്കി മറുകൈ കൊണ്ട്ഇരിക്കാന്നിഷ്കളങ്കമായ ക്ഷണം.ഇരിപ്പിടങ്ങളില്ലാത്ത അനൗപചാരികതയിലേക്ക്

വീട്നല്‍ക്കുന്ന സ്വാസ്ഥ്യം നിലത്തിരുന്നറിഞ്ഞപ്പോള്‍ത്തന്നെ വള്ളിയൂര്തിരുച്ചെന്തൂര്റോഡിലെ അറുപുളി മണ്റോഡ്സ്റ്റോപ്പില്‍നിന്നും തുടങ്ങിയ നീണ്ട നടത്തത്തിന്റെ ക്ഷീണം തണുത്തില്ലാതായി.നെല്ലിട്ട്മലരാക്കാവുന്ന വെയിലിന്റെ നടുക്ക്സൗഖ്യത്തിന്റെഇത്തിരിപ്പച്ച..

കൈയുള്ള വെളുത്ത ബനിയനും ഒരു കള്ളിമുണ്ടും ഉടുത്ത്മുന്നിലിരിക്കുന്നത്അലി മണിക്ഫാന്‍.ഈ പേരിനുമുന്നില്വലിയ ബിരുദങ്ങളില്ല മുന്നിലാകട്ടെ വിശേഷണങ്ങളുമില്ല.എങ്കിലും,പ്രകൃതിയുടെ ഗൂഢരഹസ്യങ്ങളുടെ ഒരുപാട്ചിത്രപ്പൂട്ടുകള്തുറന്നഅവധൂതനെ ലോകമറിയുന്നു.അറബിക്കടലിന്റെ തീരത്ത്ചെന്ന്പേര്ഒന്നുറക്കെ വിളിച്ചാല്‍മതി,ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ക്കുള്ളില്‍നിന്നും ദേഹം നിറയെ വര്‍ണ്ണവരകളിട്ട കുറേ കുഞ്ഞുമത്സ്യങ്ങള്ഇറങ്ങിവന്നേക്കാം.ഈ ഇത്തിരിക്കുഞ്ഞന്മാരുടെ പേര്‍` അബുഡെഫ്ഡഫ്മണിക്ഫാനി എന്നാണ്‌. മണിക്ഫാന്കണ്ടെത്തിയ അപൂര്‍വ മത്സ്യം.
ഒമാനിലെ ചരിത്ര മ്യൂസിയത്തില്‍ 'സോഹര്‍' എന്ന കപ്പലിരിപ്പുണ്ട്‌.അതിനുമുണ്ടൊരു കഥ പറയാന്‍.1981ല്‍ അയര്‍ലന്റുകാരനായ ടിം സേവ്യറിന്കടലിലൂടെ ലോകം മുഴുവന്കറങ്ങാന്ആഗ്രഹം.അറബിക്കഥയിലെ രാജകുമാരന്സിന്‍ബാദിനെപ്പോലെ പോകണമെന്ന അത്യാഗ്രഹമായിരുന്നു സായിപ്പിന്റേത്‌.ബ്രിട്ടീഷ്എഞ്ചിനീയര്‍മാര്തയ്യാറാക്കിയ രൂപരേഖയുമായി അത്തരത്തിലൊരു കപ്പല്നിര്‍മ്മിക്കുവാന്ടിം ഒരുപാടലഞ്ഞു.ഇന്ത്യയിലെ കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഡോക്റ്റര്ജോണ്‍സാണ്ഒടുവില്മണിക്ഫാനെ പരിചയപ്പെടുത്തുന്നത്‌. അങ്ങനെ മണിക്ഫാന്ഒമാനിലേക്ക്‌ പുറപ്പെടുന്നു.30 തൊഴിലാളികള്‍,75000 ചകിരി,4 ടണ്കയര്‍,പെരുമ്പാവൂരിലെ പഴയ പറമ്പില്നിന്നും ആഞ്ഞിലിത്തടി എന്നിവയും ഒമാനിലെത്തി.ആണി എന്ന വാക്ക്പോലും ഉപയോഗിക്കാതെ ലക്ഷദ്വീപിലെ പരമ്പരാഗത കപ്പല്നിര്‍മ്മാണ വിദ്യ അനുസരിച്ച്അവര്പണിത കപ്പല്ഒരു വര്‍ഷം കൊണ്ട്നീറ്റിലിറങ്ങി.ആറ്മാസം കൊണ്ട്നൗകയില്ലോകം ചുറ്റി മടങ്ങിയെത്തി, ടിം സേവ്യര്‍!
ഔപചാരികമായ വിദ്യാഭ്യാസം തൊട്ടുതീണ്ടാത്ത ഇദ്ധേഹത്തിന്എന്തെല്ലാം അറിയാം എന്ന് ചോദ്യമുണ്ടായാലാണ്നാം കുഴങ്ങുക.സമുദ്രശാസ്ത്രം,ഭൂമി,ജീവശാസ്ത്രങ്ങള്‍,ജ്യോതിശാസ്ത്രം,വിദ്യാഭ്യാസം,കൃഷി,ഫിഷറീസ്‌,ഹോര്‍ട്ടികള്‍ച്ചര്‍ എന്നിങ്ങനെ പോകുന്നുബുദ്ധിയുടെ മാറ്റുരഞ്ഞ മേഖലകള്‍.ഭാഷകളാകട്ടെ മാതൃഭാഷയായ മഹലിനുപുറമേ മലയാളം,തമിഴ്‌,സംസ്കൃതം,ഹിന്ദി,ഉറുദു,അറബി,പേര്‍ഷ്യന്‍,ഇംഗ്ലീഷ്‌,ലാറ്റിന്‍,റഷ്യന്‍,സിംഹള അങ്ങനെ പലതും നാവിനും പഥ്യം!! ഡല്‌ഹിയിലെ ജവഹര്ലാല്നെഹ്രു യൂണിവേഴ്സിറ്റി,നാഷണല്സയന്‍സ്ടെക്‌നോളജി ആന്‍ഡ്ഡവലപ്മെന്റ്സ്റ്റഡീസ്സ്ഥാപനം എന്നിവിടങ്ങളിലെ വിസിറ്റിംഗ്ലക്ചറര്‍.മറൈന്ബയോളജിക്കല്അസ്സോസിയേഷന്ഓഫ്ഇന്‍ഡ്യ യുടെ ഫെല്ലോ....
പുകള്‍പെറ്റ ഇസ്ലാം പണ്ഡിതന്‍,ഹിജറ കമ്മിറ്റി ഓഫ്ഇന്‍ഡ്യയുടേയും ഖുറാന്ആന്റ്സയന്‍സ്ഫോറത്തിന്റേയും ചെയര്‍മാന്‍.....

ഞെട്ടിയോ?! വരട്ടെ,ഇനിയുമുണ്ട്‌...
പറമ്പിലേയ്ക്ക്വൈദ്യുതി എത്താന്പോസ്റ്റുകള്നിരവധി വേണമായിരുന്നു,അതിനാകട്ടെ ചിട്ടപ്പടി കൈക്കൂലി ക്രമവും.തലയടര്‍ന്നുപോയ കരിമ്പനമുകളില്വലിയൊരു പമ്പരം പിടിപ്പിച്ച്അതുകൊണ്ട്കാര്ഡൈനാമോ കറക്കി കരണ്ട്ഉണ്ടാക്കാനും അത്വലിയ ബാറ്ററികളില്സംഭരിച്ച്ഉപയോഗിക്കാനും ഒട്ടും കൂസേണ്ടിവന്നില്ല ഇദ്ധേഹത്തിന്‌.ഫലം,കൈക്കൂലിയിനത്തില്കൊടുക്കേണ്ടിയിരുന്നതിന്റെ പകുതി തുക ചെലവാക്കി, കട്ടും വോള്‍ട്ടേജ്വ്യത്യാസവുമില്ലാത്ത ശുദ്ധമായ വൈദ്യുതി എല്ലായ്പ്പോഴും.ഈ വീടിന്റെ ഓരോ ഇഷ്ടികപോലും സ്വയം നിര്‍മിച്ചിട്ടുള്ളതാണ്‌,ശുദ്ധജലമുള്ള തൊടിയിലെ കിണറിനുമുണ്ട്അതേ കൈപ്പട!സൈക്കിളില്സ്പ്രേയര്മോട്ടോര്ഘടിപ്പിച്ച്ഒരു മോട്ടോര്സൈക്കിള്ഉണ്ടാക്കി,അതില്മകനൊപ്പം അങ്ങ്ഡല്‌ഹി വരെ പോയി തിരിച്ചെത്തുകയും ചെയ്ത ചരിത്രവുമുണ്ട്‌.ഗേറ്റിന്റെ കാലില്ചെറിയൊരു കമ്പ്നാട്ടി,അതിലൂടെ ഒരു പ്രത്യേക ആംഗിളില്നോക്കി സമയവും കാലവും പറയും ഇദ്ധേഹം,അത്ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള സമയക്രമമാണ്‌,ഈ സിദ്ധാന്തം ഹിജറ കമ്മിറ്റിയില്സമര്‍പ്പിച്ചിട്ടുണ്ട്‌.അത്അംഗീകരിക്കപ്പെട്ടാല്‍,ഇനി ചന്ദ്രനെ കണ്ടാല്പറയണേ എന്ന് അഭ്യര്‍ത്ഥന കാണേണ്ടി വരില്ല മുസ്ലീം സഹോദരങ്ങള്‍ക്ക്‌,പെരുന്നാളറിയാന്‍.

ചുറ്റുപാടും ചാരനിറത്തിലുള്ള മണ്ണാണ്‌.ഒരു പുല്ലിനുപോലും കിളിര്‍ക്കാന്സാധ്യത കൊടുക്കാത്ത പറമ്പുകള്‍.എന്നാല്‍,ഇവിടം ഒരു പച്ചക്കഷണം.പതിമൂന്ന് ഏക്കറോളം ഉള്ളമണ്ണിടത്തിനൊരു പേരുമുണ്ട്‌-do nothing farm!
അതെ .ഒന്നും ചെയ്യാത്ത പറമ്പ്‌.പാമ്പും പരുന്തും എലികളും മുയലും കുറുക്കനും എല്ലാം നിര്‍ബാധം വിഹരിക്കുന്നു ഇവിടെ.ഒരു ബഷീറിയന്ടച്ചോടെ,ഭൂമി അവര്‍ക്കും അവകാശപ്പെട്ടതല്ലേ എന്ന് മണിക്ഫാന്മന്ദഹസിക്കുന്നു.ഒരുപാട്മരങ്ങളുണ്ട്പറമ്പില്‍.കാണുന്നിടത്തെല്ലാം കിട്ടുന്ന വിത്തുകള്ഇവിടെ കൊണ്ടു വന്ന് മണ്ണിലേക്ക്വെറുതേ അങ്ങ്വിതറിയിടുക മാത്രമേ ചെയ്യൂ.അതിജീവന ശേഷിയുള്ളവ കിളിര്‍ത്തുവരട്ടെ എന്നാണ്പോളിസി.ഒരു ചെടികള്‍ക്കും ചുവട്ടില്വെള്ളമൊഴിക്കില്ല.പുരയിടത്തില്രണ്ടിടത്ത്വലിയ കുളങ്ങളുണ്ട്‌.വേരുകള്തനിയേ തെരഞ്ഞ്‌പിടിച്ചുകൊള്ളണം,അങ്ങനെ വേര്പടര്‍ത്തിവേണം മരങ്ങള്ബലപ്പെടാന്എന്ന് മണിക്ഫാന്പറയും.'നിരന്തരമാം ധ്യാനത്തില്വേരോടി,നമ്മുടെ മരങ്ങള്‍,ഈ മണ്ണിന്റെ ബുദ്ധന്മാര്‍' എന്നാണല്ലോ കവി.പെട്ട്ടെന്ന് ഫലം തരാത്ത കൃഷികളെ ഇദ്ധേഹം ആശ്ലേഷിക്കുന്നു.മഴയെ മണ്ണിലിറക്കി മണ്ണിന്റേയും പ്രകൃതിയുടേയും ജീവന്നിലനിര്‍ത്താന്മരങ്ങള്‍ക്കേ കഴിയൂവത്രെ.വേഗം ഫലം തരുന്ന എന്തും വേഗം നശിക്കുകയും ചെയ്യുന്നു.ഇതേ മാര്‍ഗം തന്നെയാണ്വിദ്യാഭ്യാസത്തിലും പ്രമാണം.'ഒരു ക്ലാസ്സിലിരുന്നു എങ്ങനെ പഠിക്കാനാകും നമ്മുടെ വ്യത്യസ്തരായ നാല്കുട്ടികള്‍ക്ക്‌? അവരുടെ അന്വേഷണ ത്വരയെ എങ്ങനെ നമുക്ക്തടയിടാനാകും?കുട്ടികളെ റ്റ്യൂഷനല്ല അയക്കേണ്ടത്അങ്ങനെ അവരുടെ സഹജവാസന നശിപ്പിക്കാന്നമുക്ക്അവകാശമോ അര്‍ഹതയോ ഇല്ല,അവരെ പൂത്തുമ്പിക്ക്പിന്നാലെ വിടുക ബാക്കി അവര്നേടിക്കൊള്ളും'ഈ കുടുംബത്തിലെ ആരും മഴ നനയാതെ പോലും സ്കൂള്പടി കണ്ടിട്ടില്ല.മഴയാണെങ്കില്അത്നേരെ നനയുക എന്നാതാകുമല്ലോ ഇവിടത്തെ മാര്‍ഗം.ആട്കഴിക്കുന്നതെന്തും നമുക്കും കഴിക്കാം എന്നു പറയുന്ന ഒരുവന്റെ മക്കളെങ്ങനെ മഴ നനയാതിരിക്കും
?! പത്താം ക്ലാസ്സിന്റെ തുല്യതാ പരീക്ഷ എഴുതിയാണ്മക്കളില്മൂത്ത മകന്എഞ്ചിനീയറും താഴെയുള്ള രണ്ട്പെണ്മക്കള്അധ്യാപികമാരുമായിമായിട്ടുള്ളത്‌.ഇപ്പോള്ജോലി ഉപേക്ഷിച്ച്പിതാവിന്റെ കൂടെയുല്ല ഇളയ പുത്രിയുടെ അഞ്ച്വയസ്സ്തികയാത്ത കുട്ടി പോലും നാല്ഭാഷകള്ഒഴുക്കി വിടുന്നു,പക്ഷേ.കൊതിപ്പിച്ചുകളഞ്ഞു,മിടുക്കി
മാതള നാരങ്ങകള്പഴുത്തുനില്‍ക്കുന്നത്കണ്ട്‌ ആ അപ്പൂപ്പന്താടി തിളങ്ങിപ്പരന്നു.ആവശ്യമുള്ളത്മാത്രം പറിച്ചെടുക്കാം ബാക്കി കിളികുലങ്ങള്‍ക്കുള്ളതാണ്‌.പറിച്ചോളൂ എന്ന് പറഞ്ഞ്മാറി നിന്നു അദ്ദേഹം.
പറമ്പ്മുഴുവന്ചുറ്റിക്കണ്ട്വരവേ തൊട്ടടുത്ത്വര്‍ഷങ്ങളായി ഒരു തോട്വരണ്ട്കിടന്നിരുന്ന കഥ പറഞ്ഞു.ഈ പറമ്പിലെ പച്ചപ്പും ജല സംഭരണവും അവിടെ ഉറവക്കണ്ണുകളെ പൊട്ടിച്ച്നീരൊഴുക്കിയ കാര്യവും.തോട്ടിലിറങ്ങി അദ്ദേഹം ഒരു കുടന്ന വെള്ളം കോരി മുഖം കഴുകി,ബാക്കി കുടിച്ചു.പേരക്കുട്ടി പിന്നില്നിന്നുമിങ്ങനെ"grandpa,its dirty" ഒരു കുസൃതിച്ചിരിയോടെ മറുപടിയും കേട്ടു"there is nothing dirty in nature"

മടങ്ങുമ്പോള്‍ ആ പാദങ്ങള്തൊട്ട്വന്ദിക്കാതിരിക്കാനായില്ല.എത്ര ജന്മം ജനിച്ചാലുംജ്ഞാന വൃദ്ധന്റെ ഏഴയലത്തെത്തില്ല എന്ന തിരിച്ചറിവ്‌,കണ്ണ്നനയിച്ചു അപ്പോള്‍.റോഡ്വരെ യാത്രയാക്കി ധൃതിയില്നടന്ന് മടങ്ങി, ആ ഒന്നും ചെയ്യാത്ത പറമ്പുടമ


7 comments:

Arafath Yasar said...

മണിക് ഫാൻ എന്ന ഈ അസാധാരണ പ്രതിഭയെകുറിച്ച് ഒത്തിരി കേട്ടിരിക്കുന്നു. ഇദ്ദേഹം താമസിക്കുന്നത് ഇപ്പോൾ എവിടെയാണ്‌? കാണണമെന്ന് ഒരു ആഗ്രഹമുണ്ട്. അതുകൊണ്ടാണ്‌ ചോദിക്കുന്നത്.

an autorikshaw can enter anywhere said...

യാസര്‍,നാഗര്‍ കോവിലില്‍ നിന്നും വള്ളിയൂര്‍ എത്തുക.വള്ളിയൂരില്‍ നിന്നും തിരുച്ചെന്തൂര്‍ പോകുന്ന വഴിയില്‍ അറുപുളി മണ്‍ റോഡ് എന്ന സ്റ്റോപ് ഉണ്ട്.അവിടിറങ്ങി നേരെ ഇടത്തോട്ട് പിടിക്കുക.പോകുമ്പോള്‍ ഞാനും വരാം-so please sent your cell number to keerampara@gmail.com

രാജേഷ്‌ ചിത്തിര said...

Good piece of info....thanks mate..

ചിത്രഭാനു Chithrabhanu said...

തിരിച്ചെന്തൂരിലോ... ഞാന്‍ അവിടെ കഴിഞ്ഞ മാര്‍ച്ചില്‍ കുറേ കറങ്ങിയതാ.. ഛെ.. അന്നറിഞ്ഞിരുന്നെങ്കില്‍....
എന്തായാലും ഞെട്ടിപ്പോയി. നമ്മുടെയെല്ലാം കേവലത്വം ഇങ്ങനെയൊക്കെ വെളിപ്പെടുന്നതും ഒരു രസമാണ് !

hafis said...

NANDI....

hafis said...

:-)

ഇഗ്ഗോയ് /iggooy said...

ഇത്...
വേറെന്ത് പറയാന്‍. ഇത് ഇതാണ്‌.