May 17, 2009

അരണ

പുറപ്പെടുമ്പോൾ
ആകെ ചുവപ്പായിരുന്നു
എന്തൊക്കേയോ
മഹത്തായ ലക്ഷ്യങൾ ഉണ്ടെന്നും
ആരെയൊക്കേയോ
കടിച്ചില്ലാതെയാക്കുമെന്നും
പറഞിരുന്നു
ഞങൾ അപ്പാടെ വിശ്ശ്വസിച്ചു
ഇപ്പോൾ
ഏത്‌ വേരിലിട്ട് വലിച്ചാണ്
ഈ ചുവപ്പെല്ലാം മായ്ച്ച്തു?
നീ മറവിയല്ല
തെറ്റിദ്ധരിപ്പിച്ച
പാമ്പ്

1 comment:

Sabu Kottotty said...

ഓട്ടോക്കാരന്‍ ആള്‌ മോശമില്ലല്ലോ !
ഈ വേഡ്‌ വെരി ഒന്നൊഴിവാക്കാമോ ?