ചെത്ത് എന്നൊരു പദം നമ്മുടെ നിഘണ്ടുവില്‍ അക്ഷരാര്‍ത്ഥത്തില്‍ കയറിക്കൂടിയിട്ട് നാളിമ്മിണിയായി.ഉഗ്രന്‍ എന്നതിന്റെ പര്യായമായി വന്ന ചെത്ത് പിന്നെ ഒരുപാടൊരുപാട് പദങ്ങള്‍ക്ക് പകരക്കാരനായി വിലസി."80 കള്‍ക്കൊടുവില്‍,പരീക്ഷ ചെത്ത് പാസ്സായി എന്നാല്‍ just പാസ്സായി എന്നു തന്നെയായിരുന്നു.അടിപൊളിയുടെ വരവായിരുന്നു പക്ഷേ വരവ്.അതാണെങ്കില്‍ pager എന്ന യന്ത്രത്തെ സെല്‍ഫോണ്‍ ചവിട്ടിപ്പുറത്താക്കിയപോലെയായി(ഞാന്‍ വന്നപ്പോഴേയ്ക്കും മാമ്പഴക്കാലം തീരുകയല്ല കണ്ണിമാങ്ങകള്‍ വിരിയുകയായിരുന്നു ,സേര്‍!!!)അടുത്തിടെ കോട്ടയത്തുള്ള പെണ്മാസികയില്‍നിന്നുമൊരു ചങ്ങാത്തം വിളിയ്ക്കുകയുണ്ടായി,അടിപൊളിയ്കു തൃശ്ശൂര്‍ മൊഴിയുണ്ടെങ്കില്‍ അറിയിക്കാമോ എന്നാണ് ചോദ്യം,ഞാന്‍ പൂരനഗരിയില്‍ നിയമം പഠിക്കുകയും ഇപ്പോള്‍ അതു പാലിക്കുകയും ചെയ്യുന്ന സന്ദേശിന്റെ കീശസരസ്വതിയെ വിളിച്ചു,ഉണ്ട്,ചെമ്പട എന്നൊരു പ്രയോഗമുണ്ട് എന്നവന്‍.തൃശ്ശൂര്‌കാരനതിനെ നാടിന്റെ നാദമായ ചെണ്ടയോട് ചേര്‍ത്ത്‌മുറുക്കിയിരിക്കുന്നു.ഇവ്വിധം കഴിഞ്ഞ രാത്രി ആലോചിച്ചുകിടക്കവേ വെറുതേ എണ്ണി നോക്കി,ചെത്ത്,അടിപൊളി,വീശ്,ചീമ്പ്,കീറ്,അടിപ്പന്‍,ചെമ്പൂട്ടന്‍,അഡാറ്,ഡമാറ്,വെടിക്കെട്ട്,കിടു,ഗുണ്ട്,സെറ്റപ്പ്,...........എന്നിങ്ങനെ എത്രയോ യോ....വൈകിട്ടെന്താ സെറ്റപ്പ്?ശങ്കരേട്ടന്റെ സെറ്റപ്പാ ആ പോകുന്നത്!!!ചോദിക്കാനുണ്ടോ,സെറ്റപ്പല്ലേ?ഇങ്ങിനെ എത്ര അര്‍ത്ഥഭേദം ഒരൊറ്റ വാക്കില്‍!!!ഒരുപാടു വാക്കുകള്‍ പ്രാദേശികമായി പറയുന്നുണ്ട്,കൂട്ടിച്ചേര്‍ക്കപ്പെടുന്നുമുണ്ട്.ആ ഒരുവാക്കിലറിയാം ആളേത് നാട്ടുകാരനെന്നു,അതിനു പിഗ്മാലിയനിലെ പ്രൊഫെസര്‍ ഹിഗ്ഗിന്‍സ് ആകണമെന്നില്ല.കിടു എന്നു പറഞ്ഞാലറിയാം അവന്‍ തിരോന്തരംകാരനെന്ന്.അതു പറഞ്ഞപ്പോഴാണോര്‍ത്തത് ചിത്രഭൂമിയില്‍ ജഗദീഷ് എഴുതിയത്,to harihar nagar കണ്ടിറങ്ങിയ സുരാജ് വെഞ്ഞാറമ്മൂട് ഇങ്ങനെ പറഞ്ഞത്രെ"അണ്ണാ ഞെരിച്ചണ്ണാ,ഞെരിച്ചു"-എങ്ങിനെയുണ്ട് പദനിര്‍മ്മു?കുഞ്ഞുവാല്‍-ചെത്ത് എന്ന വാക്കിന്റെ വിവക്ഷ,പ്രസ്സ് അക്കാദമിയില്‍ പഠനം നടിക്കവേ അദ്ധ്യാപിക പറഞ്ഞുതന്നു.നിങ്ങളീ കൊല ചെത്തണ കണ്ടിട്ടില്ലേ,ഇങ്ങിനെ അരിഞ്ഞരിഞ്ഞ്.....അതുപോലെ ആണ്‍കുട്ടികള്‍ ബൈക്കില്‍ വെട്ടിച്ച് വെട്ടിച്ച് പോകുന്നതുകൊണ്ടാണ്,ചെത്ത് എന്ന വാക്കുണ്ടായത്!!!ലീലാവതി ടീച്ചര്‍ പഠിപ്പിച്ചിറങ്ങിയ അതേ ക്ലാസില്‍ നിന്നാണ് ബഹു അദ്ധ്യാപിക ഇത് പറഞ്ഞത്,സുകൃതക്ഷയം എന്നല്ലാതെ എന്തോന്ന്?
No comments:
Post a Comment