September 26, 2009

ദ്വന്ദ്വയുദ്ധം

duel ദ്വന്ദ്വയുദ്ധമാകുമ്പോള്‍,അവസാനത്തെ ലെറ്ററില്‍ ഒരു കുഞ്ഞ്‌ തോണ്ടുകൊടുത്ത്‌ അതിനെ യുഗ്മഗാന-duet-മാക്കുന്ന ഭാഷയുടെ വരമ്പിനേക്കുറിച്ച്‌ ചങ്ങാതിയും യജമാനനുമായവന്‍ പറഞ്ഞിട്ട്‌ വര്‍ഷം നാലായി.ഇതാ ഇന്നലെ രാത്രിയില്‍ ബോബി ജോസ്‌ കട്ടിക്കാടന്റെ പുസ്തകത്തില്‍ നിന്നുമൊരു വാഗ്ചാതുര്യം കൂടി കണ്ടെടുക്കപ്പെട്ടു-രണ്ട്‌ പദങ്ങളുണ്ട്‌,ഒന്ന് പേഴ്സോണ രണ്ട്‌ പേഴ്സണാലിറ്റി.ആദ്യത്തേത്‌ ഹൃദയത്തിന്റെ സാന്നിധ്യമില്ലാത്ത പൊതുവായ ചില സ്വഭാവരീതികള്‍.ഉദാഹരണത്തിന്‌ ബസില്‍ ടിക്കറ്റ്‌ കൊടുക്കുന്ന കണ്ടക്റ്റര്‍ .ഒരു സീറ്റില്‍ എന്തോ പൊതിയിരിക്കുന്നത്‌ കണ്ട്‌ "എന്താണിത്‌? ആരുടേതാണീ പൊതിക്കെട്ട്‌?"അടുത്തിരിക്കുന്ന ആള്‍ ശാന്തമായ്‌ പറഞ്ഞു"എന്റേതാണ്‌.....ബോംബാണ്‌"പൊട്ടിത്തെറിച്ചത്‌ കണ്ടക്റ്ററായിരുന്നു-"ഇതൊക്കെ സീറ്റിന്റെ മുകളിലാണോ കൊണ്ടുവയ്ക്കുന്നത്‌? എടുത്ത്‌ അടിയിലെങ്ങാനും വയ്യ്‌"!!!!!!!!!!ഇത്‌ തന്നെയാണ്‌ ആദ്യത്തേവന്‍.പേഴ്സണാലിറ്റിയാകട്ടെ ഏറ്റവും ചെറിയ കാര്യങ്ങളില്‍പ്പോലും നിങ്ങളുടെ ഹൃദയസാനിധ്യമുണ്ടാവുകയെന്നതാണ്‌

1 comment:

Kalam said...

ഹം..
മനസ്സിലാവുന്നുണ്ട് എന്ന് തോന്നുന്നു.

ഈ word verification ഒന്ന് മാറ്റിക്കൂടെ?
വെറുതെയല്ല ഒരുത്തനും കമന്റാത്തത്!