ഇതുപോലൊരു മഴയത്താണ്
മഴചൂടി ഞാന്‍ വിദ്യാരംഭം കുറിച്ചത്
വിരല്‍ രക്തപതാകയായതും
ഇതുപോലൊരു മഴയത്താണ്
പനിച്ചൂടിന് പുതപ്പില്അവളെ സ്വപ്നം കണ്ടതും
മുളയ്ക്കാത്ത മീശയോര്ത്ത് നെടുവീര്‍പ്പിട്ടതും
ഇതുപോലൊരു മഴയത്താണ്
പണിക്കാരികള് കുളിയ്ക്കുന്നതോട്ടുവക്കിലിരുന്ന്സ്വയം സാക്ഷ്യപ്പെടുത്തിയതും
ഒനാനെന്നു പ്രഖ്യാപിച്ചതും
(മഴയും നീരൊഴുക്കും അലക്കുകല്ലും എന്നെയിപ്പോഴും പിടിച്ചുനിര്‍ത്താറുണ്ട്)
ഇതുപോലൊരു മഴയത്താണ്
പഞ്ഞമില്ലാതെ പ്രണയക്കുറിപ്പടികള്പലര്ക്കുമെഴുതിത്തെളിഞ്ഞതും
മുറപ്പെണ്ണിന്റെ മുറിയില്നിന്നുംമാമന് വലിച്ച്പുറത്തേക്കെറിഞ്ഞതും
ഒരുപാട് മഴകള്പെയ്തുതോര്ന്നിട്ടും
അത്രതന്നെ തഥാഗതന്മാര്‍ വീടേറിയിട്ടും
മഴയത്ത് നടക്കുന്നു
ഞാന്എല്ലാമഴകളും നേരേ നനയുവാന്‍
ഊത്താലുകളൊന്നുമെനിക്ക് വേണ്ട