തലക്കെട്ടിൽതന്നെ ഒരവിവാഹിതനുള്ളതുകൊണ്ടു,"മുത്തി"ൽ കൈവച്ചു തുടങ്ങാമെന്നു കരുതുന്നു.
-മുത്ത് എന്ന പീക്കിരി പുസ്തകം.(ഒരാൽ വിത്തിനുള്ളിൽ എത്ര സാധ്യതകൾ,പക്ഷേ !!)
കൺകോണുകൾ കൊണ്ടൊന്നു കടാക്ഷിച്ചെന്നു മാത്രം വരുത്തി നാം മാത്രുഭൂമിയും മാധ്യമവും വാങ്ങി പോരുകയാണു.കയ്യിൽ അവയും നെഞ്ചിൽ മുത്താദികളും പേറിയാണു ചിട്ടപ്പടി മലയാളി യുവത്വത്തിന്റെ നട.യുവാവെന്നു ഞാൻ പറഞ്ഞില്ല യുവത്വമെന്നേപറയൂ,കാരണം ട്രെയിൻ യാത്രകൾക്കിടയിൽ എത്രയോ എക്സിക്യൂട്ടീവു “കാർന്നോന്മാ“രുടെ ബാഗുകളിൽ നിന്നും ചിരിതൂകിയിട്ടുണ്ട് മാംസ സമ്പന്നതകൾ !!
ഇത് ഒരു ഇക്കിളി പുസ്തകം മാത്രമല്ല.നിർമാതാക്കൾക്ക് ആഗ്രഹം ഇത് അടുക്കളയിലും കയറി ഇരിക്കണമെന്നാണ്,അല്ലെങ്കിൽ പിന്നെന്തിനാണ്,കാന്താരിമുളക് നെടിയേ അരച്ച് ചമ്മന്തിയിൽ ചേർത്താൽ ചമ്മന്തിക്ക് എരി കൂടും എന്നെല്ലാമുള്ള kitchen tips അതിൽ ചേർത്തിരിക്കുന്നത്?
പറഞ്ഞുവന്നത് ഇതൊരു വിജ്ഞാനഗ്രന്ഥം കൂടിയാണെന്നാണ്.ഇതിൽ നിന്നും പഠിച്ചത് മറക്കാൻ സാധ്യതയും കുറവാണ്,കാരണം ലൈംഗികതയിൽക്കൂടി പറയുന്നത് നമ്മുടെ ഉള്ളിലൊട്ടുമെന്നാണു പണ്ഡിതമതം.ഇത്തരത്തിൽ വിദ്യാഭ്യാസവകുപ്പിനു ഒന്നു പുനരാലോചിക്കാൻ വകുപ്പുണ്ട്.തന്നെയുമല്ല ചില നൂലാമാലകൾ പടിച്ചെടുക്കാൻ ഇത്തരമൊരു sex oriented approach നു കഴിയും,തീർച്ച.
സാർ ( ആരാണെന്നിപ്പോൾ മറന്നു) വിശദമായി പഠിപ്പിക്കുകയാണു.അങ്ങുമിങ്ങും ചിലർ മനസിലാകുന്നതായി അഭിനയിച്ച് അരങ്ങു കൊഴുപ്പിച്ചു.പിൻ കസേരകളിൽ അസസ്യ വിഭവങ്ങൾ വേണ്ടുവോളമുള്ള കുറിപ്പുകൾ ചൂടപ്പം പോലെ വിതരണം തുടങ്ങി.ഇനിയും ചിലർ മുരുകണ്ണൻ വരുന്നതും നോക്കി ജനാലയിലൂടെ.........
delayed introയുടെ കെട്ടുപാടുകളിൽ കുടുങ്ങി കൈകാലിട്ടടിക്കവേ ഒരു കുറിപ്പെത്തുന്നു.കൈപ്പട കണ്ടപ്പോഴേ ആളെ മനസ്സിലായി,ഇന്ന് ശ്രീ പദ്മനാഭന്റെ പത്തു ചക്രം അതും ഉത്തരവാദിത്വമുള്ള കസേരയിൽ ഇരുന്ന് വാങ്ങുന്ന പ്രിയ തോഴൻ തന്നെ.
സമയം രാത്രി 12 കഴിഞ്ഞു
അവൻ പതുങ്ങി പതുങ്ങി ആ അഞ്ഞിലി മരത്തിന്റെ ചോട്ടിൽ എത്തി
ഏറെ കഴിഞ്ഞില്ല.ഒരു കൊലുസിന്റെ ശബ്ദം,അവൾ!
ഇരു കൈകളും കൊണ്ടവളെ അവൻ വാരിപ്പുണർന്നു(ഇവിടെ മരങ്ങളിൽ ക്ലോക്കോ കലണ്ടറോ ഇല്ലാത്തതിനാൽ മരത്തിന്മേൽ നിന്നും ഇലകൾ കൊഴിഞ്ഞു പോകുന്നതോ .കിളികൾ കിഴക്കു ചീമയിലേ പറന്നു പോകുന്നതോ തരം പോലെ കാണിക്കാം,closed shot)
......ഒരു പേജ് നിറയെ പിന്നെ ലീലാവിലാസങ്ങൾ in greenwitch language
..അവൾ വിയർത്ത് അവന്റെ മാറൊട്ടികിടക്കുകയാണു
"ഈ ഇന്ദ്രേട്ടൻ ആളൊരു വീരൻ തന്നെ" ദേവി പറഞ്ഞു
(രണ്ടു പേരും ക്ലാസിൽ ഉള്ളവരാണെന്നു പറയേണ്ടതില്ലല്ലോ(പേരുകൾ സാങ്കൽപികം)
------------ --------------------- ---------------------------മുത്ത് എന്ന പീക്കിരി പുസ്തകം.(ഒരാൽ വിത്തിനുള്ളിൽ എത്ര സാധ്യതകൾ,പക്ഷേ !!)
കൺകോണുകൾ കൊണ്ടൊന്നു കടാക്ഷിച്ചെന്നു മാത്രം വരുത്തി നാം മാത്രുഭൂമിയും മാധ്യമവും വാങ്ങി പോരുകയാണു.കയ്യിൽ അവയും നെഞ്ചിൽ മുത്താദികളും പേറിയാണു ചിട്ടപ്പടി മലയാളി യുവത്വത്തിന്റെ നട.യുവാവെന്നു ഞാൻ പറഞ്ഞില്ല യുവത്വമെന്നേപറയൂ,കാരണം ട്രെയിൻ യാത്രകൾക്കിടയിൽ എത്രയോ എക്സിക്യൂട്ടീവു “കാർന്നോന്മാ“രുടെ ബാഗുകളിൽ നിന്നും ചിരിതൂകിയിട്ടുണ്ട് മാംസ സമ്പന്നതകൾ !!
ഇത് ഒരു ഇക്കിളി പുസ്തകം മാത്രമല്ല.നിർമാതാക്കൾക്ക് ആഗ്രഹം ഇത് അടുക്കളയിലും കയറി ഇരിക്കണമെന്നാണ്,അല്ലെങ്കിൽ പിന്നെന്തിനാണ്,കാന്താരിമുളക് നെടിയേ അരച്ച് ചമ്മന്തിയിൽ ചേർത്താൽ ചമ്മന്തിക്ക് എരി കൂടും എന്നെല്ലാമുള്ള kitchen tips അതിൽ ചേർത്തിരിക്കുന്നത്?
പറഞ്ഞുവന്നത് ഇതൊരു വിജ്ഞാനഗ്രന്ഥം കൂടിയാണെന്നാണ്.ഇതിൽ നിന്നും പഠിച്ചത് മറക്കാൻ സാധ്യതയും കുറവാണ്,കാരണം ലൈംഗികതയിൽക്കൂടി പറയുന്നത് നമ്മുടെ ഉള്ളിലൊട്ടുമെന്നാണു പണ്ഡിതമതം.ഇത്തരത്തിൽ വിദ്യാഭ്യാസവകുപ്പിനു ഒന്നു പുനരാലോചിക്കാൻ വകുപ്പുണ്ട്.തന്നെയുമല്ല ചില നൂലാമാലകൾ പടിച്ചെടുക്കാൻ ഇത്തരമൊരു sex oriented approach നു കഴിയും,തീർച്ച.
ഇതാ ജീവിതത്തിൽ നിന്നും ഒരുഗ്രൻ തെളി;
-പ്രസ്സ് അക്കാദമിയിൽ വിദ്യാർത്ഥി ആയിരിക്കുന്ന കാലം അന്ന് വിഷയം delayed intro ആണ്.പത്രക്കാർക്കു മനസ്സിലാകും ,autorikshaw ക്കാർക്കു മനസ്സിലാകാൻ ഒരു കുഞ്ഞു വിശദീകരണം- ബോട്ടപകടത്തിൽ കുമാരനാശാൻ മരിച്ചു എന്നാകും വാർത്ത തുടങ്ങുക,വിശദം പിന്നാലെ എത്തും.നമ്മെ വാർത്തയുടെ ഉള്ളിലേക്കു കൈപിടിച്ച് നടത്തുന്ന ആ ഒന്നാം വാചകമുണ്ടല്ലോ ലവനാണു introduction, അങ്ങേരെ മുറിച്ചു മുസ്ലീം ആക്കിയതാണു intro.ഇനി ചില സാഹചര്യങ്ങളിൽ(ഫീച്ചറെഴുതുമ്പോൾ വിശേഷിച്ചും)കാര്യങ്ങളെല്ലാം പറഞ്ഞൊടുവിലാകും മർമം പറയുക. ..ച്ചാൽ ബോട്ടപകടത്തെക്കുറിച്ച് നന്നായി കാടു കയറിയിട്ട് ഒടുവിലാകും പറയുന്നതു,അതിൽ കുമാരനാശാനും ഉണ്ടായിരുന്നു എന്നു.അതാണു വൈകി വരുന്ന intro.സാർ ( ആരാണെന്നിപ്പോൾ മറന്നു) വിശദമായി പഠിപ്പിക്കുകയാണു.അങ്ങുമിങ്ങും ചിലർ മനസിലാകുന്നതായി അഭിനയിച്ച് അരങ്ങു കൊഴുപ്പിച്ചു.പിൻ കസേരകളിൽ അസസ്യ വിഭവങ്ങൾ വേണ്ടുവോളമുള്ള കുറിപ്പുകൾ ചൂടപ്പം പോലെ വിതരണം തുടങ്ങി.ഇനിയും ചിലർ മുരുകണ്ണൻ വരുന്നതും നോക്കി ജനാലയിലൂടെ.........
delayed introയുടെ കെട്ടുപാടുകളിൽ കുടുങ്ങി കൈകാലിട്ടടിക്കവേ ഒരു കുറിപ്പെത്തുന്നു.കൈപ്പട കണ്ടപ്പോഴേ ആളെ മനസ്സിലായി,ഇന്ന് ശ്രീ പദ്മനാഭന്റെ പത്തു ചക്രം അതും ഉത്തരവാദിത്വമുള്ള കസേരയിൽ ഇരുന്ന് വാങ്ങുന്ന പ്രിയ തോഴൻ തന്നെ.
സമയം രാത്രി 12 കഴിഞ്ഞു
അവൻ പതുങ്ങി പതുങ്ങി ആ അഞ്ഞിലി മരത്തിന്റെ ചോട്ടിൽ എത്തി
ഏറെ കഴിഞ്ഞില്ല.ഒരു കൊലുസിന്റെ ശബ്ദം,അവൾ!
ഇരു കൈകളും കൊണ്ടവളെ അവൻ വാരിപ്പുണർന്നു(ഇവിടെ മരങ്ങളിൽ ക്ലോക്കോ കലണ്ടറോ ഇല്ലാത്തതിനാൽ മരത്തിന്മേൽ നിന്നും ഇലകൾ കൊഴിഞ്ഞു പോകുന്നതോ .കിളികൾ കിഴക്കു ചീമയിലേ പറന്നു പോകുന്നതോ തരം പോലെ കാണിക്കാം,closed shot)
......ഒരു പേജ് നിറയെ പിന്നെ ലീലാവിലാസങ്ങൾ in greenwitch language
..അവൾ വിയർത്ത് അവന്റെ മാറൊട്ടികിടക്കുകയാണു
"ഈ ഇന്ദ്രേട്ടൻ ആളൊരു വീരൻ തന്നെ" ദേവി പറഞ്ഞു
(രണ്ടു പേരും ക്ലാസിൽ ഉള്ളവരാണെന്നു പറയേണ്ടതില്ലല്ലോ(പേരുകൾ സാങ്കൽപികം)
മുരുകണ്ണന്റെ സൈക്കിൾ ഇറക്കമിറങ്ങി പുണ്യപുരാതനമാം കാറിനേയും കടന്ന് പോർച്ചിൽ ചായ ബ്രേയ്ക്കിട്ടു
രണ്ടു മണിക്കൂർ സാർ ചവച്ചുതുപ്പിയതിനെ,എണ്ണം പറഞ്ഞ വരികളാൽ കരതലാമലകമാക്കിത്തന്ന കൂട്ടുകാരന് നന്ദി
മരിച്ചാൽ മറക്കുമോ സാർ,ഇത്തരംവൈകി വരുന്ന വസന്തങ്ങൾ?