May 5, 2012

കുടിയന്മാര്‍ക്കൊരു വാഴ്ത്ത്‌

"ചത്താലും തീരില്ല അവന്റെ ഒരു മഹത്വം"
ദേവാസുരം എന്ന മണിപ്രവാള സാഹിത്യനികഷം ചമ്പുവില്‍ ശേഖരന്‍ വിഷയാസക്തനായി വന്ന്,സംഭോഗത്തിന്‌ മുന്‍പേ ചിട്ടപ്പടി നടത്താറുള്ള വിപ്രലംഭ മദ്ധ്യേ ,ചിത്തിര എന്ന അമ്മായിക്ക്‌ മറുപടിയായി കൊടുക്കുന്ന ഒരു ഡയഗോലുണ്ട്‌.
അതല്ല ഇവിടെ കവി ഉദ്ധേശിക്കുന്നത്‌!
ഉച്ചിയില്‍ മറുകുള്ള ഒരു സുവിശേഷ വേലക്കാരനുണ്ടായിരുന്നു നമുക്ക്‌-എം.പി. നാരായണപിള്ള എന്ന് വേദങ്ങളില്‍ അവന്‌ പേര്‌.അതിശയോക്തി എനിക്കിഷ്ടമല്ല എങ്കിലും ടിയാനേപ്പറ്റി ഒരു ദിവസം ഒന്‍പത്‌ തവണയെങ്കിലും ഓര്‍ക്കാതെ വയ്യ.കാരണം അതിലളിതമാണ്‌,കാപ്പികുടി മുതല്‍ ഉറക്കം വരെയുള്ള ദൈനംദിനക്രൂരകൃത്യങ്ങള്‍ വിഷയങ്ങളാക്കി തന്റെ സ്വതസിദ്ധമായ ശെയിലിയില്‍,മറ്റാര്‍ക്കും പറ്റാത്ത ചിന്താസവിശേഷതയോടെ എഴുതി വച്ചിട്ടുണ്ട്‌ ഈ വിഷയാസക്തന്‍.ഇപ്പോഴിതെഴുതാന്‍ കാരണം ,കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തിയും ആയതിന്റെ ഉപോല്‍പ്പന്നങ്ങളായ കുറ്റകൃത്യങ്ങളേപ്പറ്റിയും വായിച്ചതാണ്‌.ഞാനത്‌ വായിച്ചൂ എന്ന ഒറ്റ തെറ്റേ നിങ്ങള്‍ ചെയ്തിട്ടുമുള്ളൂ!!
ദുര്‍മന്ത്രവാദി തന്റെ പൂജാസാധനങ്ങളുടെ ചാര്‍ത്ത്‌ കുറിയ്ക്കുമ്പോള്‍ ഇങ്ങനെയാണെഴുതുക.
അരിപ്പൊടി,കരിപ്പൊടി,മഞ്ഞപ്പൊടി,ചാരായം
ചെത്തിപ്പൂ,അത്തിപ്പൂ,തുളസിപ്പൂ,ചാരായം
പേരാല്‍ മൊട്ട്‌,അരയാല്‍മൊട്ട്‌,ഫുള്ളാല്‍മൊട്ട്‌,ചാരായം
സാമ്പ്രാണി,നസ്രാണി,അഷ്ടഗന്ധം,ചാരായം........
എന്നിങ്ങനെ ചാരായത്തില്‍ എത്തി നിറയും ടിയാന്റെ നാരായം,അതിനെ, ഹെഗേലിയന്‍ ഡയലക്റ്റ്‌ മ്മടെ മാര്‍ക്സ്‌ മറിച്ചിട്ടപോലെ മറിച്ചിട്ടാല്‍ മോഷണം,പീഡനം,കൊലപാതകം,വണ്ടിപിടുത്തം,മരത്തേക്കേറ്റം എന്നിങ്ങനെ വീട്ടില്‍ മരണമുണ്ടായാല്‍പ്പോലും മദ്യമില്ലാതെ വയ്യ.(ആന്റണി ദ്രോഹി ചാരായം എന്ന കാല്‍പ്പനികമായ പദം പോലും ഇല്ലാതാക്കിയില്ലേ?എത്ര പെണ്‍പിറന്നവര്‍ ഭര്‍ത്താവിന്റെ ശുഷ്‌കാന്തിയും തന്റേടവും പൊയ്‌പ്പോയല്ലോ എന്ന് മാറത്തലക്കി വെളുപ്പിച്ചു ആ രാത്രിയെ!)
എന്നാല്‍ ലവനെയങ്ങ്‌ നിരോധിക്കാമെന്ന് ഉഗ്രപ്രതാപികളാകിന സര്‍ക്കാര്‍ തീട്ടൂരമിടുമോ?കന്നുകാലിയിറച്ചിയും മദ്യവും യഥാക്രമം ദേശീയ ഭക്ഷണവും പാനീയവുമായി പ്രഖ്യാപിച്ചിട്ടുള്ള കേരളാ കോണ്‍ഗ്രസ്സുകാര്‍ അത്‌ സമ്മതിക്കില്ല എന്നത്‌ ഒന്നാമത്തെ സത്യം.അല്ലെങ്കിലോ.നാം കള്ളവാറ്റ്‌ തുടങ്ങും.എന്തായാലും തുടങ്ങ്വാ,എന്നാല്‍പിന്നെ നല്ലവാറ്റ്‌ തന്നെ ആകട്ടെ എന്നും വരാം.കരിമൂര്‍ഖന്‍ മുതല്‍ കട്ടുറുമ്പ്‌ വരേയുള്ള ജീവജാലങ്ങളും വരിനെല്ല് മുതല്‍ സീയെഫല്‍ ലാമ്പ്‌ വരേയുള്ള ജീവനില്ലാത്ത ജാലങ്ങളും ടി പാചകത്തില്‍ മേമ്പൊടിയാകും.സമാധാനത്തോടെ കഴിയാനാകുമോ അതുമില്ല.വാറ്റാത്തവരെ മുഴുവന്‍ എക്സൈസ്‌ കാര്‌ പിടികൂടും.തന്റെ വിശാലമായ പുരയിടത്തില്‍ വാറ്റുപകരണങ്ങള്‍ കണ്ടെത്തി എന്ന കാരണത്താല്‍ നമ്പൂരിയെ അറസ്റ്റ്‌ ചെയ്യാന്‍ വന്ന എക്സൈസ്‌ ഉദ്യോഗസ്ഥരോട്‌ മൂപ്പിലാന്‍ ഇങ്ങനെ പറഞ്ഞത്രെ,എങ്കില്‍ ബലാത്സംഗ കുറ്റത്തിനു കൂടി ആയ്ക്കോട്ടേ ഈ അറസ്റ്റ്‌ എന്ന്!!!
ചെയ്യാത്ത കുറ്റങ്ങള്‍ക്ക്‌ ഇണ്ടാസ്‌ കിട്ടും.
കഥയിലേക്ക്‌ വരാം.മദ്യഭുക്കുകളായി നാം മാറവേ നാണപ്പന്റെ ഒരു പഴയ കുറിപ്പടി ഓര്‍ത്തു.ടിയാന്റെ ബോംബെ വാസക്കാലം.മദ്യം ഒഴിച്ചുകൂടാനാവാത്ത ജീവജലം,എന്നാല്‍ ഇദ്ധേഹത്തിനാകട്ടെ അതു ആര്‍ഭാടവും.ഫിറ്റാകാന്‍ പര്യാപ്തമായ അളവില്‍ മദ്യം പാനിക്കാന്‍ ദുട്ട്‌ പലപ്പോഴും ഉണ്ടാകാറില്ല.
നാണപ്പനോടാ കളി?!
പ്രപഞ്ച രഹസ്യങ്ങളേപ്പറ്റി അറിഞ്ഞ ആളാണ്‌,എല്ലാപുരാണങ്ങളും ധര്‍മ്മപുരാണവും വായിച്ചിട്ടുണ്ട്‌.യക്ഷി,മറുത,മാടന്‍ തുടങ്ങിയവരുമായി ഓണ്‍ലൈന്‍ ചാറ്റിംഗും ഉണ്ട്‌. ചുട്ട കോഴിയെ നിലം തൊടാതെ പറപ്പിക്കുന്ന കൊടുംഭീകരന്‍.ആതംഗവാദിയുടെ ഉച്ചിയില്‍ 110 കെ.വിയില്‍ ബള്‍ബ്‌ കത്തി.ആശയത്തെ പ്രാവര്‍ത്തികമാക്കിയപ്പോള്‍ ഗെഡി ഒറ്റ പെഗ്ഗില്‍ ഇഞ്ചപ്പറ്റും കള്ളിമുണ്ടും!!!
എങ്ങനെയെന്നാണെങ്കില്‍, പറയുന്നു,ഒരു പെഗ്ഗ്‌ നീറ്റായി ചെലുത്തുന്നു,പിന്നെ താന്‍ ഫിറ്റാണെന്ന് സ്വയമങ്ങ്‌ പഠിപ്പിക്കുന്നു.അത്രന്നെ
എത്ര ലാഭകരമായ കച്ചോടം,അല്ലേ?
ഈ നിസ്സാരമല്ലാത്ത കാര്യം ഇപ്പോള്‍ ഓര്‍ത്തെടുത്ത്‌ പറയുന്നത്‌.ആരും മദ്യപിക്കാതിരിക്കാനല്ല.കോണമോ കാണമോ വിറ്റ്‌ കുടിക്കാതിരിക്കാനാണ്‌.ചെയ്തുനോക്ക്‌,ഫലിച്ചില്ലെങ്കില്‍ പണം തിരികെത്തരും,സാക്ഷാല്‍ നാണപ്പന്‍.
കറുത്ത പെണ്ണിനെ കെട്ടാന്‍ ഉച്ചൈസ്തരം ഉദ്ഘോഷിച്ച ആ original thinker ന്റെ മഹത്വം ക്ഷീരബലപോലെ ആവര്‍ത്തിക്കുകയല്ലാതെ കുറയുന്നതെങ്ങനെ?
മദ്യോപഭോഗം കുറയ്ക്കാന്‍ ഒരു കുമാര്‍ഗം കൂടിപ്പറഞ്ഞ്‌ ഈ കുറിപ്പ്‌ മടക്കിക്കെട്ടിയേക്കാം.അത്‌ ഇരുപത്‌ റോള്‍സ്‌ റോയ്‌സ്‌ കാറുണ്ടായിരുന്ന,fuck ന്റെ അര്‍ത്ഥവും അര്‍ത്ഥാന്തരന്യാസവും പറഞ്ഞുതന്ന പൂജ്യ ഗുരു ഓഷോയുടേതാണ്‌.മദ്യത്തെ ഗ്ലാസ്സിലേക്കൊഴിക്കുമ്പോള്‍ മുതല്‍,ഐസിടുന്നതും,നുര പതയാദികള്‍ വരുന്നതും അവ നിയതി പോലെ താനേ ഉയര്‍ന്നുതാഴുന്നതും നോക്കി അല്‍പ്പമിരിക്കുക.പിന്നെ താന്‍ മദ്യത്തെ അകത്താക്കുന്നു എന്ന പൂര്‍ണബോധത്തോടെ അല്‍പ്പാല്‍പ്പമായി രുചിച്ച്‌ കഴിക്കുക.അല്‍പ്പനാകണ്ട എന്നര്‍ത്ഥം.ഒരു ധ്യാനം പോലെ.ഒരു അഗമ്യഗമനം പോലെ.പൂര്‍ണ ശ്രദ്ധാലുവായി.........
സാധാരണഗതിയില്‍ നാം മറ്റ്‌ പലതും ചെയ്തുകൊണ്ടാണ്‌ ടി പ്രക്രിയ നടത്തുക.ഒരെണ്ണം ഒഴിക്കുന്നു,ഠപ്പോന്നടിയ്ക്കുന്നു.ബോസ്സിന്റെ കുറ്റം പറയുന്നു.അടുത്തതടിയ്ക്കുന്നു,ആ ഏന്ത്യാനിച്ചിയൊണ്ടല്ലോ....(ഇത്‌ വീട്ടില്‍ പറയാനാകില്ലല്ലോ!)അങ്ങനെ നീളുന്നു...സിഗരറ്റ്‌ വലിയ്ക്കുന്നു,രുചികരമായ മത്സ്യമാംസാദികള്‍ അജിനാമോട്ടയൊത്ത്‌ കഴിക്കുന്നു.പെഗ്‌ ഫുള്ളിലേയ്ക്ക്‌ വളര്‍ന്ന് വീഴുന്നു.
മേപ്പടി രീതിയെങ്കില്‍ വേഗം fed up ആയിക്കോളും,സ്വന്തം വീടെത്തി നേരത്തേ bed down  ഉം.!
ഓഷോ ഇത്‌ പറഞ്ഞത്‌ മദ്യപാനത്തേപ്പറ്റിയല്ല കേട്ടോ.സിഗരറ്റ്‌ തീറ്റയേപ്പറ്റിയാണ്‌.നാം അങ്ങേര്‍ക്ക്‌ മുകളില്‍ കയറി ദെരീദയായി അങ്ങ്‌ ഡീകണ്‍സ്ട്രക്റ്റ്‌ ചെയ്തെന്നു മാത്രം.
അപ്പോള്‍ ആത്മീയ കുടി വഴികളിലേയ്ക്ക്‌ മാന്യ കുടികിടപ്പുകാര്‍ക്ക്‌ സ്വാഗതം.
ജയ്‌ ജവാന്‍
ജയ്‌ ജോഹര്‍.....

January 13, 2012

കഥ മണിക്‌ ഫാനീയം



ലക്ഷദ്വീപിലെ മിനിക്കോയിയില്നിന്ന്കുട്ടി കണ്ണൂര്വന്നത്പഠിക്കാന്വേണ്ടിയായിരുന്നു.
എന്നാല്ഒരാള്‍തന്നെ ക്ലാസിലെ മുപ്പത്തിയെട്ട്കുട്ടികളേയും ഒരുപോലെ പഠിപ്പിക്കുന്നത്കണ്ട്‌,വൈവിധ്യത്തിന്റെ അര്‍ത്ഥതലങ്ങള്അന്നേ സ്വപ്നം കണ്ട്നടന്നവന്പഠിപ്പ്മതിയാക്കി തിരികെപ്പോവുകയാണുണ്ടായത്‌.പിന്നെ ദ്വീപിന്റെ അനന്തനീലിമയില്നോക്ക്തിരയെണ്ണുന്നതിലായി കമ്പം.അവിടെ നിന്നും പ്രകൃതിയെ കണ്ടും കേട്ടും വളര്‍ന്ന ഒരു സിംഹത്തെ അതിന്റെ മടയില്ചെന്ന് കാണാനായിരുന്നുയാത്ര.പതിവുപോലെ ഒരേകദേശ ധാരണ മാത്രം കൈമുതല്‍.ബാക്കി,ആറാമിന്ദ്രിയത്തിനും വിട്ടുകൊടുത്തു.ചുമ്മാ പറഞ്ഞതല്ല,മുന്നില്രണ്ട്വഴികളുണ്ടെങ്കില്അതില്ഇടത്തേത്മതി എന്നവന്പറഞ്ഞാല്വലത്തേത്തില്‍ ആ സമയം ഒരു കരിമൂര്‍ഖന്വിടരുകയാവാം.ഇജ്ജാതി ഇന്ദ്രിയമുള്ള ജെറി ജോണ്മാത്യുവാണ്കൂട്ടിനുള്ളത്‌.ഒക്കെക്കൂടി വഴി നടത്തിച്ച്ഒടുവില്മടയോടടുക്കുകയാണ്‌..
അതുവരെ പരിധിവിട്ട്കറങ്ങിയ ഫോണിലേയ്ക്ക്കൂടപ്പിറപ്പായ സലിലിന്റെ സന്ദേശം-blessings....


കുറ്റിച്ചെടികള്‍ക്കിടയില്പതുങ്ങിയ ഒരു കുഞ്ഞുവീട്‌.വാതില്‍ക്കലെത്തിയപ്പോള്‍ത്തന്നെ നിലത്ത്ചമ്രം പടിഞ്ഞ രൂപം തലയുയര്‍ത്തിനോക്കി.നിലത്ത്ചിതറിക്കിടന്ന കളിപ്പാട്ടങ്ങള്ഇടത്കൈകൊണ്ടൊതുക്കി മറുകൈ കൊണ്ട്ഇരിക്കാന്നിഷ്കളങ്കമായ ക്ഷണം.ഇരിപ്പിടങ്ങളില്ലാത്ത അനൗപചാരികതയിലേക്ക്

വീട്നല്‍ക്കുന്ന സ്വാസ്ഥ്യം നിലത്തിരുന്നറിഞ്ഞപ്പോള്‍ത്തന്നെ വള്ളിയൂര്തിരുച്ചെന്തൂര്റോഡിലെ അറുപുളി മണ്റോഡ്സ്റ്റോപ്പില്‍നിന്നും തുടങ്ങിയ നീണ്ട നടത്തത്തിന്റെ ക്ഷീണം തണുത്തില്ലാതായി.നെല്ലിട്ട്മലരാക്കാവുന്ന വെയിലിന്റെ നടുക്ക്സൗഖ്യത്തിന്റെഇത്തിരിപ്പച്ച..

കൈയുള്ള വെളുത്ത ബനിയനും ഒരു കള്ളിമുണ്ടും ഉടുത്ത്മുന്നിലിരിക്കുന്നത്അലി മണിക്ഫാന്‍.ഈ പേരിനുമുന്നില്വലിയ ബിരുദങ്ങളില്ല മുന്നിലാകട്ടെ വിശേഷണങ്ങളുമില്ല.എങ്കിലും,പ്രകൃതിയുടെ ഗൂഢരഹസ്യങ്ങളുടെ ഒരുപാട്ചിത്രപ്പൂട്ടുകള്തുറന്നഅവധൂതനെ ലോകമറിയുന്നു.അറബിക്കടലിന്റെ തീരത്ത്ചെന്ന്പേര്ഒന്നുറക്കെ വിളിച്ചാല്‍മതി,ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ക്കുള്ളില്‍നിന്നും ദേഹം നിറയെ വര്‍ണ്ണവരകളിട്ട കുറേ കുഞ്ഞുമത്സ്യങ്ങള്ഇറങ്ങിവന്നേക്കാം.ഈ ഇത്തിരിക്കുഞ്ഞന്മാരുടെ പേര്‍` അബുഡെഫ്ഡഫ്മണിക്ഫാനി എന്നാണ്‌. മണിക്ഫാന്കണ്ടെത്തിയ അപൂര്‍വ മത്സ്യം.
ഒമാനിലെ ചരിത്ര മ്യൂസിയത്തില്‍ 'സോഹര്‍' എന്ന കപ്പലിരിപ്പുണ്ട്‌.അതിനുമുണ്ടൊരു കഥ പറയാന്‍.1981ല്‍ അയര്‍ലന്റുകാരനായ ടിം സേവ്യറിന്കടലിലൂടെ ലോകം മുഴുവന്കറങ്ങാന്ആഗ്രഹം.അറബിക്കഥയിലെ രാജകുമാരന്സിന്‍ബാദിനെപ്പോലെ പോകണമെന്ന അത്യാഗ്രഹമായിരുന്നു സായിപ്പിന്റേത്‌.ബ്രിട്ടീഷ്എഞ്ചിനീയര്‍മാര്തയ്യാറാക്കിയ രൂപരേഖയുമായി അത്തരത്തിലൊരു കപ്പല്നിര്‍മ്മിക്കുവാന്ടിം ഒരുപാടലഞ്ഞു.ഇന്ത്യയിലെ കേന്ദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിലെ ഡോക്റ്റര്ജോണ്‍സാണ്ഒടുവില്മണിക്ഫാനെ പരിചയപ്പെടുത്തുന്നത്‌. അങ്ങനെ മണിക്ഫാന്ഒമാനിലേക്ക്‌ പുറപ്പെടുന്നു.30 തൊഴിലാളികള്‍,75000 ചകിരി,4 ടണ്കയര്‍,പെരുമ്പാവൂരിലെ പഴയ പറമ്പില്നിന്നും ആഞ്ഞിലിത്തടി എന്നിവയും ഒമാനിലെത്തി.ആണി എന്ന വാക്ക്പോലും ഉപയോഗിക്കാതെ ലക്ഷദ്വീപിലെ പരമ്പരാഗത കപ്പല്നിര്‍മ്മാണ വിദ്യ അനുസരിച്ച്അവര്പണിത കപ്പല്ഒരു വര്‍ഷം കൊണ്ട്നീറ്റിലിറങ്ങി.ആറ്മാസം കൊണ്ട്നൗകയില്ലോകം ചുറ്റി മടങ്ങിയെത്തി, ടിം സേവ്യര്‍!
ഔപചാരികമായ വിദ്യാഭ്യാസം തൊട്ടുതീണ്ടാത്ത ഇദ്ധേഹത്തിന്എന്തെല്ലാം അറിയാം എന്ന് ചോദ്യമുണ്ടായാലാണ്നാം കുഴങ്ങുക.സമുദ്രശാസ്ത്രം,ഭൂമി,ജീവശാസ്ത്രങ്ങള്‍,ജ്യോതിശാസ്ത്രം,വിദ്യാഭ്യാസം,കൃഷി,ഫിഷറീസ്‌,ഹോര്‍ട്ടികള്‍ച്ചര്‍ എന്നിങ്ങനെ പോകുന്നുബുദ്ധിയുടെ മാറ്റുരഞ്ഞ മേഖലകള്‍.ഭാഷകളാകട്ടെ മാതൃഭാഷയായ മഹലിനുപുറമേ മലയാളം,തമിഴ്‌,സംസ്കൃതം,ഹിന്ദി,ഉറുദു,അറബി,പേര്‍ഷ്യന്‍,ഇംഗ്ലീഷ്‌,ലാറ്റിന്‍,റഷ്യന്‍,സിംഹള അങ്ങനെ പലതും നാവിനും പഥ്യം!! ഡല്‌ഹിയിലെ ജവഹര്ലാല്നെഹ്രു യൂണിവേഴ്സിറ്റി,നാഷണല്സയന്‍സ്ടെക്‌നോളജി ആന്‍ഡ്ഡവലപ്മെന്റ്സ്റ്റഡീസ്സ്ഥാപനം എന്നിവിടങ്ങളിലെ വിസിറ്റിംഗ്ലക്ചറര്‍.മറൈന്ബയോളജിക്കല്അസ്സോസിയേഷന്ഓഫ്ഇന്‍ഡ്യ യുടെ ഫെല്ലോ....
പുകള്‍പെറ്റ ഇസ്ലാം പണ്ഡിതന്‍,ഹിജറ കമ്മിറ്റി ഓഫ്ഇന്‍ഡ്യയുടേയും ഖുറാന്ആന്റ്സയന്‍സ്ഫോറത്തിന്റേയും ചെയര്‍മാന്‍.....

ഞെട്ടിയോ?! വരട്ടെ,ഇനിയുമുണ്ട്‌...
പറമ്പിലേയ്ക്ക്വൈദ്യുതി എത്താന്പോസ്റ്റുകള്നിരവധി വേണമായിരുന്നു,അതിനാകട്ടെ ചിട്ടപ്പടി കൈക്കൂലി ക്രമവും.തലയടര്‍ന്നുപോയ കരിമ്പനമുകളില്വലിയൊരു പമ്പരം പിടിപ്പിച്ച്അതുകൊണ്ട്കാര്ഡൈനാമോ കറക്കി കരണ്ട്ഉണ്ടാക്കാനും അത്വലിയ ബാറ്ററികളില്സംഭരിച്ച്ഉപയോഗിക്കാനും ഒട്ടും കൂസേണ്ടിവന്നില്ല ഇദ്ധേഹത്തിന്‌.ഫലം,കൈക്കൂലിയിനത്തില്കൊടുക്കേണ്ടിയിരുന്നതിന്റെ പകുതി തുക ചെലവാക്കി, കട്ടും വോള്‍ട്ടേജ്വ്യത്യാസവുമില്ലാത്ത ശുദ്ധമായ വൈദ്യുതി എല്ലായ്പ്പോഴും.ഈ വീടിന്റെ ഓരോ ഇഷ്ടികപോലും സ്വയം നിര്‍മിച്ചിട്ടുള്ളതാണ്‌,ശുദ്ധജലമുള്ള തൊടിയിലെ കിണറിനുമുണ്ട്അതേ കൈപ്പട!സൈക്കിളില്സ്പ്രേയര്മോട്ടോര്ഘടിപ്പിച്ച്ഒരു മോട്ടോര്സൈക്കിള്ഉണ്ടാക്കി,അതില്മകനൊപ്പം അങ്ങ്ഡല്‌ഹി വരെ പോയി തിരിച്ചെത്തുകയും ചെയ്ത ചരിത്രവുമുണ്ട്‌.ഗേറ്റിന്റെ കാലില്ചെറിയൊരു കമ്പ്നാട്ടി,അതിലൂടെ ഒരു പ്രത്യേക ആംഗിളില്നോക്കി സമയവും കാലവും പറയും ഇദ്ധേഹം,അത്ചന്ദ്രനെ അടിസ്ഥാനമാക്കിയുള്ള സമയക്രമമാണ്‌,ഈ സിദ്ധാന്തം ഹിജറ കമ്മിറ്റിയില്സമര്‍പ്പിച്ചിട്ടുണ്ട്‌.അത്അംഗീകരിക്കപ്പെട്ടാല്‍,ഇനി ചന്ദ്രനെ കണ്ടാല്പറയണേ എന്ന് അഭ്യര്‍ത്ഥന കാണേണ്ടി വരില്ല മുസ്ലീം സഹോദരങ്ങള്‍ക്ക്‌,പെരുന്നാളറിയാന്‍.

ചുറ്റുപാടും ചാരനിറത്തിലുള്ള മണ്ണാണ്‌.ഒരു പുല്ലിനുപോലും കിളിര്‍ക്കാന്സാധ്യത കൊടുക്കാത്ത പറമ്പുകള്‍.എന്നാല്‍,ഇവിടം ഒരു പച്ചക്കഷണം.പതിമൂന്ന് ഏക്കറോളം ഉള്ളമണ്ണിടത്തിനൊരു പേരുമുണ്ട്‌-do nothing farm!
അതെ .ഒന്നും ചെയ്യാത്ത പറമ്പ്‌.പാമ്പും പരുന്തും എലികളും മുയലും കുറുക്കനും എല്ലാം നിര്‍ബാധം വിഹരിക്കുന്നു ഇവിടെ.ഒരു ബഷീറിയന്ടച്ചോടെ,ഭൂമി അവര്‍ക്കും അവകാശപ്പെട്ടതല്ലേ എന്ന് മണിക്ഫാന്മന്ദഹസിക്കുന്നു.ഒരുപാട്മരങ്ങളുണ്ട്പറമ്പില്‍.കാണുന്നിടത്തെല്ലാം കിട്ടുന്ന വിത്തുകള്ഇവിടെ കൊണ്ടു വന്ന് മണ്ണിലേക്ക്വെറുതേ അങ്ങ്വിതറിയിടുക മാത്രമേ ചെയ്യൂ.അതിജീവന ശേഷിയുള്ളവ കിളിര്‍ത്തുവരട്ടെ എന്നാണ്പോളിസി.ഒരു ചെടികള്‍ക്കും ചുവട്ടില്വെള്ളമൊഴിക്കില്ല.പുരയിടത്തില്രണ്ടിടത്ത്വലിയ കുളങ്ങളുണ്ട്‌.വേരുകള്തനിയേ തെരഞ്ഞ്‌പിടിച്ചുകൊള്ളണം,അങ്ങനെ വേര്പടര്‍ത്തിവേണം മരങ്ങള്ബലപ്പെടാന്എന്ന് മണിക്ഫാന്പറയും.'നിരന്തരമാം ധ്യാനത്തില്വേരോടി,നമ്മുടെ മരങ്ങള്‍,ഈ മണ്ണിന്റെ ബുദ്ധന്മാര്‍' എന്നാണല്ലോ കവി.പെട്ട്ടെന്ന് ഫലം തരാത്ത കൃഷികളെ ഇദ്ധേഹം ആശ്ലേഷിക്കുന്നു.മഴയെ മണ്ണിലിറക്കി മണ്ണിന്റേയും പ്രകൃതിയുടേയും ജീവന്നിലനിര്‍ത്താന്മരങ്ങള്‍ക്കേ കഴിയൂവത്രെ.വേഗം ഫലം തരുന്ന എന്തും വേഗം നശിക്കുകയും ചെയ്യുന്നു.ഇതേ മാര്‍ഗം തന്നെയാണ്വിദ്യാഭ്യാസത്തിലും പ്രമാണം.'ഒരു ക്ലാസ്സിലിരുന്നു എങ്ങനെ പഠിക്കാനാകും നമ്മുടെ വ്യത്യസ്തരായ നാല്കുട്ടികള്‍ക്ക്‌? അവരുടെ അന്വേഷണ ത്വരയെ എങ്ങനെ നമുക്ക്തടയിടാനാകും?കുട്ടികളെ റ്റ്യൂഷനല്ല അയക്കേണ്ടത്അങ്ങനെ അവരുടെ സഹജവാസന നശിപ്പിക്കാന്നമുക്ക്അവകാശമോ അര്‍ഹതയോ ഇല്ല,അവരെ പൂത്തുമ്പിക്ക്പിന്നാലെ വിടുക ബാക്കി അവര്നേടിക്കൊള്ളും'ഈ കുടുംബത്തിലെ ആരും മഴ നനയാതെ പോലും സ്കൂള്പടി കണ്ടിട്ടില്ല.മഴയാണെങ്കില്അത്നേരെ നനയുക എന്നാതാകുമല്ലോ ഇവിടത്തെ മാര്‍ഗം.ആട്കഴിക്കുന്നതെന്തും നമുക്കും കഴിക്കാം എന്നു പറയുന്ന ഒരുവന്റെ മക്കളെങ്ങനെ മഴ നനയാതിരിക്കും
?! പത്താം ക്ലാസ്സിന്റെ തുല്യതാ പരീക്ഷ എഴുതിയാണ്മക്കളില്മൂത്ത മകന്എഞ്ചിനീയറും താഴെയുള്ള രണ്ട്പെണ്മക്കള്അധ്യാപികമാരുമായിമായിട്ടുള്ളത്‌.ഇപ്പോള്ജോലി ഉപേക്ഷിച്ച്പിതാവിന്റെ കൂടെയുല്ല ഇളയ പുത്രിയുടെ അഞ്ച്വയസ്സ്തികയാത്ത കുട്ടി പോലും നാല്ഭാഷകള്ഒഴുക്കി വിടുന്നു,പക്ഷേ.കൊതിപ്പിച്ചുകളഞ്ഞു,മിടുക്കി
മാതള നാരങ്ങകള്പഴുത്തുനില്‍ക്കുന്നത്കണ്ട്‌ ആ അപ്പൂപ്പന്താടി തിളങ്ങിപ്പരന്നു.ആവശ്യമുള്ളത്മാത്രം പറിച്ചെടുക്കാം ബാക്കി കിളികുലങ്ങള്‍ക്കുള്ളതാണ്‌.പറിച്ചോളൂ എന്ന് പറഞ്ഞ്മാറി നിന്നു അദ്ദേഹം.
പറമ്പ്മുഴുവന്ചുറ്റിക്കണ്ട്വരവേ തൊട്ടടുത്ത്വര്‍ഷങ്ങളായി ഒരു തോട്വരണ്ട്കിടന്നിരുന്ന കഥ പറഞ്ഞു.ഈ പറമ്പിലെ പച്ചപ്പും ജല സംഭരണവും അവിടെ ഉറവക്കണ്ണുകളെ പൊട്ടിച്ച്നീരൊഴുക്കിയ കാര്യവും.തോട്ടിലിറങ്ങി അദ്ദേഹം ഒരു കുടന്ന വെള്ളം കോരി മുഖം കഴുകി,ബാക്കി കുടിച്ചു.പേരക്കുട്ടി പിന്നില്നിന്നുമിങ്ങനെ"grandpa,its dirty" ഒരു കുസൃതിച്ചിരിയോടെ മറുപടിയും കേട്ടു"there is nothing dirty in nature"

മടങ്ങുമ്പോള്‍ ആ പാദങ്ങള്തൊട്ട്വന്ദിക്കാതിരിക്കാനായില്ല.എത്ര ജന്മം ജനിച്ചാലുംജ്ഞാന വൃദ്ധന്റെ ഏഴയലത്തെത്തില്ല എന്ന തിരിച്ചറിവ്‌,കണ്ണ്നനയിച്ചു അപ്പോള്‍.റോഡ്വരെ യാത്രയാക്കി ധൃതിയില്നടന്ന് മടങ്ങി, ആ ഒന്നും ചെയ്യാത്ത പറമ്പുടമ


November 18, 2011

ഓര്‍ക്കവേ...

(താടി,ബീഡി,മുഷിഞ്ഞ ജുബ്ബ,ഒരു കവിയെ....
കുടവയര്‍,കൊമ്പന്‍ മീശ ഒരു പോലീസുകാരനെ...
കാലം മാറിയെങ്കിലും ഉള്ളില്‍ തറഞ്ഞ ചില ആണികള്‍ ഇളകിയിട്ടുണ്ടോ,
സംശയമാണ്‌.നോക്കൂ, എന്നില്‍ പതിഞ്ഞ അത്തരം അല്‍പ്പം ആണികള്‍..)

പൊന്‍കുന്നം വര്‍ക്കി,
മാറു മറയ്ക്കാത്ത മുത്തശ്ശി.
ഓ.വി വിജയന്‍,
കാസരോഗിയായ മൂത്തമ്മാവന്‍,ദുര്‍ബലന്‍.
കെ.പി അപ്പന്‍,
ആകാംക്ഷയാല്‍ വിടര്‍ന്ന
രണ്ടുണ്ടക്കണ്ണുകള്‍
ജോണ്‍,
വാറ്റ്‌ ഒളിപ്പിച്ച ഒരു
വയ്ക്കോല്‍ത്തുറു
പി.രാമന്‍,
കട്ടിലിന്റടിയിലൊരു
മുട്ടന്‍ ചിലന്തി.
വിജയന്‍ മാഷ്‌
അടഞ്ഞു ധ്യാനിക്കുന്ന
നാല്‌ കണ്‍പോളകള്‍
പുനത്തിലും
ശങ്കരാടിയും
ഒരു വള്ളിനിക്കര്‍
എം കൃഷ്ണന്‍ നായര്‍,
'ഷേര്‍ട്ട്‌'ഇട്ട്‌ സിഗരറ്റ്‌ കടിച്ച
ഒരു ധ്വര
മലയാറ്റൂര്‍,
അരിശിച്ചെടി ടച്ചിംഗ്സോടെ,
'ഒന്നൂടെ ഒഴിടേയ്‌..'എന്നു ജഗതി
(ചിലര്‍ കാഴ്ച്ചയല്ല,കര്‍മ്മം തന്നെയാണ്‌)
എം മുകുന്ദന്‍.കോട്ടും സൂട്ടുമിട്ട്‌
ചെളിയില്‍ നടക്കുന്നു
എം.ടി
മീശ പിരിച്ച്‌
പതിയെ മച്ചകത്തേയ്ക്ക്‌
ഇരുട്ട്ഗോവണി കയറുന്നു
ഈ എം എസ്സിന്റെ
ഫോട്ടോയിലേയുണ്ട്‌
വിശ്രുതമായ വിക്ക്‌
സുരാസു.
നഗര മധ്യത്തിലൊരു സ്വയംഭോഗം
രണ്ട്‌ സച്ചിദാനന്ദന്മാര്‍..
പുഴങ്കരയെഴുന്നവന്‍,
മലക്കപ്പാറയ്ക്കുള്ള വണ്ടിയില്‍
താടിപിടിച്ചൊരു റഷ്യന്‍ കവിതയുടെ
സ്വന്തം പരിഭാഷ ചൊല്ലുന്നു
പന്തീരാണ്ട്‌ ഭാഷയിലും കുടിയേറിയ അപരന്‍
വെള്ള ഷോര്‍ട്സും ടീഷര്‍ട്ടുമിട്ടൊ-
രു എക്സിക്യൂട്ടീവ്‌ കസേരയില്‍
ഇരുന്നെഴുതുന്നു
ചുള്ളിക്കാട്‌,
ഐപ്പോഡിലെ പാട്ടും കേട്ട്‌
ഒരു ടാക്സിയാം ടവേരയില്‍...
വി.ജി തമ്പി,
ചാരു കസേരയിലുറങ്ങുന്നു
നെഞ്ചില്‍ കമഴ്ത്തിയ
വേദപുസ്തകം
കവിയ്ക്കും കവിയായൊരയ്യപ്പന്‍
തമ്പാനൂരില്‍
ചിതറി നടക്കുന്നു

May 9, 2011

ഉന്നതന്്്

എത്ര ക്ഷമിച്ചിട്ടാണെന്നോ
ഈ കുള്ളത്ത്വം
പാലിക്കുന്നത്?!

April 27, 2011

എപ്പോളാണോ?

ഉറങ്ങുന്ന
പെണ്ണിനുംകരയുന്ന പെണ്ണിനും സൗന്ദര്യം കൂടുമത്രേഎന്നാരു പറഞ്ഞു?mcp ചെറ്റകള്‍,അല്ലാതാര്‌സാറാ ടീച്ചറോ?പ്രതികരണം ഉണ്ടാകാനിടയില്ലാത്ത ഒരു സാഹചര്യത്തില്‍ അവള്‍ സൗന്ദര്യവതിയാകുന്നു!!!പ്രാഞ്ചിയേട്ടനില്‍ പുണ്ണ്യാളന്‍ പറയുന്നപോലെ-നന്നായിറ്റ്ണ്ട്‌ നന്നായിറ്റ്ണ്ട്‌....ഇനി ഈ ഫെമിനിസ്റ്റ്‌ സഹ ഉദരികള്‍ടെ കാഴ്ച്ചയില്‍ എപ്പോളാണോ-ആണ്‍ സൗന്ദര്യംനിവരുന്നത്‌?

January 24, 2011

തിര്‌ല്ല്വാല

ബസ് തിരുവില്വാമലയെത്തുകയാണ്‌.
പഴങ്ങൾ പച്ചക്കറികൾ സർവ്വോപരി ഏറ്റം വാസനയുള്ള മുറുക്കാൻ കടകളും.
നിഷ്കളങ്കമായ നിരത്തുകൾഞാൻ,.കീശയിൽ കയ്യിട്ട് യന്ത്രസരസ്വതിയെ കയ്യിലെടുത്ത് talkന്‌ ശ്രമിച്ചു,തോക്കാനായിരുന്നു വിധി.ഉടൻ ജംഗമ സരസ്വതിയ്ക്ക് കറക്കി.
“ങാ,പറഞ്ഞിരുന്നു,സ്റ്റോപ്പിലേയ്ക്ക് നിന്നോളൂട്ടോ,വണ്ടി വിടാം”രണ്ട് മിനിറ്റിനകം വണ്ടി വന്നു,ഒരിക്കലും ലിഫ്റ്റ് കിട്ടല്ലേ എന്ന്, അമരനായിരിക്കാൻ ആഗ്രഹിക്കുന്ന കേവലജന്മങ്ങൾ മുഴുവൻ പ്രാർത്ഥിക്കുന്ന വണ്ടി തന്നെ-ആംബുലൻസ്!!
രഥം ലക്ഷ്യം പൂകി.പ്രിയതോഴനൊത്ത് നില്ക്കുന്നുണ്ട് ആറടിക്കുമേൽ പണിതീർത്ത രമേഷ്.ഒരുപക്ഷെ,കേരളത്തിൽ ഏറ്റവുമധികം മൃതദേഹങ്ങളെ ചുട്ടുചാമ്പലാക്കിയ തൃക്കണ്ണൻ! തൊടിയിലേക്കായിരുന്നു തുണിമാറാതെയുള്ള ആദ്യ നടപ്പ്.നട്ടുനനച്ച് വളർത്തിയ ആൽ മരങ്ങൾ.രാജസ്ഥാനത്തിൽനിന്നും എത്തിച്ചവെള്ളെരിക്ക്.പലജാതി കൂവകൾ.എഴിലം പാല... അങ്ങനെ പോയി വാഴത്തോട്ടവും കടന്ന് അതിരിലെത്തിയപ്പോൾ നിരനിരയായിക്കാണാം തേന്മധുരം മുതൽ വിവിധ തരത്തിലുള്ള പ്ളാവുകൾ.എന്നെങ്കിലും നാട്ടിൽ ദാരിദ്ര്യം വരുമെങ്കിൽ അപ്പോൾ നാട്ടുകാർക്ക് യഥേഷ്ടം ആഹരിയ്ക്കാത്രെ.നാട്ടിൽ ദാരിദ്ര്യം ഉണ്ടാകണമെന്നാണ്‌ ആഗ്രഹമല്ലേ എന്നു ചോദിയ്ക്കാൻ വികടൻ നാവുയർത്തിയതാണ്‌,പിന്നെ ഒതുങ്ങി.പറമ്പിലങ്ങിങ്ങായ് പണിഞ്ഞ നാലഞ്ചോളം കിണറുകൾ.അതിൽ മോട്ടോർ കൂടാതെ കപ്പിയും ബക്കറ്റും.വെള്ളം തുടിച്ചുകോരുമ്പോഴേ അതിൽ ജീവവായു നിറയൂ എന്നു മൊഴി.കിണറുകളോട് കുശലം നടത്തി മടങ്ങവേ,കണ്ടു ഒരുപാട് പശുക്കളെ LKG,ഒന്നാം ക്ളാസ്സ് എന്നിങ്ങനെ തരം തിരിച്ച് നിർത്തിയ തൊഴുത്തുകൾ.മാൻപേട മിഴിയുള്ള ഒരുവൾ നീണ്ടിടമ്പെട്ട്‌ നോക്കുന്നു ,പരാമർശം അവളാണെന്നറിഞ്ഞപ്പോൾ.കുളമ്പ് രോഗം വന്ന് മൃഗഡോക്റ്റർ മരണം വിധിച്ച ഒരുവൾ പച്ചമരുന്നിന്റെ ബലത്താൽ രോഗം വിട്ടെഴുന്നേറ്റുനില്ക്കുന്ന കാഴ്ച മതിവരുവോളം കണ്ടു.രമേഷ് വാചാലനായി,അവളേപ്പറ്റി ആൾക്ക് നൂറുനാവ്.പൂർണ്ണഗർഭിണിയായ അവൾ ആലസ്യപുർവം എന്തൊക്കേയോ ചേഷ്ഠകൾ കാണിയ്ക്കുന്നു.അത് വായിച്ചറിഞ്ഞ് ആതിഥേയൻ പറയുന്നു ഇന്നോ നാളേയൊ ഉണ്ടാകും തിരുപ്പിറവി.
സമയം സന്ധ്യയോടടുത്തു.അമ്പലത്തിലേക്കായിരുന്നു പിന്നത്തെ യാത്ര.വലിയ ഒരു പാറയ്ക്കുമുകളിൽ പണിഞ്ഞ ക്ഷേത്രം പാറയ്ക്ക് ഒരു പോറൽ പോലും വീഴ്ത്താതെ കുളിർമ്മയേകി നില്ക്കുന്നു.ഈ നിർമ്മിതി കാണുമ്പോൾ ഇപ്പോഴത്തെ ചില അഹമ്മതികൾ ഓർത്ത് പൊള്ളാതെയും വയ്യ.തിരുവില്വാമല ഹരി എന്ന, ചെണ്ടയിൽ നാദവിസ്മയമുതിർക്കുന്ന,ഒരു ഒടുവിലാൻ ഛായയുള്ള മേള വിദ്വാൻ.മാർഗ്ഗത്തെ മർദ്ദിച്ചുനടക്കുന്ന രണ്ട് കരിവീരന്മാർ.അതിലൊരുവൻ ഇടയ്ക്കെപ്പോഴോ ഇടഞ്ഞപ്പോൾ ഇടഞ്ഞവന്റെ മുന്നിൽ ചെന്ന് ഇടറാതെ വിഷ്ണു സഹസ്രനാമം ജപിച്ച് കൊമ്പുകുത്തിച്ച അവധൂതനായ സംന്യാസി.കാഴ്ചകൾ തീരുന്നില്ലിവിടെ.കവിയുടെ കാല്പ്പാട് പതിഞ്ഞ ചാപ്പുണ്യാരുടെ ചായപ്പീടിക.ഒരുപാട് മഹാരഥന്മാരുടെ കാലടിയേറ്റേറ്റ് പതം വന്ന ശിലകളെ മനസ്സാ നമിച്ചിറങ്ങി.
ചുടലയിലേക്കായിരുന്നു അടുത്ത
ചുവട്ഒത്തനടുക്കൊരു പാല.ഭരതനൊരിക്കൽ രുധിരമഹാകാളിയുടെ മുടി വരച്ചതുപോലെ അതിന്റെ ശിഖരങ്ങൾ.എരിയുന്ന ചിതകളുടെ വെളിച്ചത്തിൽ തലമുറകളുടെ വെണ്ണീറിൻ ചൂടേറ്റ് അവ മരണം പോൽ കടുത്തുനിന്നു.പുഴവക്കിലുടെ ഞങ്ങൾ ഒരു ചായ്ച്ചുകെട്ടിലെത്തി.മൂന്നുപെട്ടികൾക്കുമേൽ മൂവരുമിരുന്നു.എല്ലാ അഹങ്കാരങ്ങളും ശമിക്കുന്നതിവിടെയാണ്‌,ഇവിടെ മാത്രം.വിജയനും വി,കെ,എന്നുമടക്കം എത്രയോപേർ ഇവിടത്തെ മണ്ണിന്‌ ഉപ്പായിരിക്കുന്നു.എത്ര കലുഷിതമായി വന്നാലും ഈ ഇരുപ്പിൽ തീരാത്ത ഒരു പ്രശ്നവുമുണ്ടാകില്ല.പരിഹാരം കാണാനാകാത്ത ഒരു സമസ്യയും. രമേഷ് സുന്ദരേട്ടനേപ്പറ്റി പറഞ്ഞു.ലോകത്തെവിടേയ്ക്കും കാൽനടയായി പോയി വന്ന ഒരുവൻ.തൊഴിൽ കൊണ്ട്,അതുകൊണ്ടുമാത്രം ക്ഷുരകൻ.തിരുവില്വാമല വിട്ട് മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറിയിട്ടും കൃത്യമായും എന്നും ഇവിടെയെത്തുന്നവൻ.ഒരാഴ്ചയ്ക്കകം ആ പുതിയ നാട്ടിലെ ചെറുപ്പക്കാരുടെ മുഴുവൻ റിംഗ്ടോൺ സുന്ദരേട്ടന്റെ പാട്ടായിരുന്നത്രെ.ഒരിയ്ക്കൽ ഒരു പകൽ മുഴുവൻ രമേഷൊത്ത് പാട്ടുകൾ പാടിയിരുന്നു.പിറ്റേന്ന് പകൽ പാട്ടും പാടി മരണത്തിലേക്ക് പടിയിറങ്ങിപ്പോയി.എഞ്ചിൻ മാത്രമായി നീങ്ങിയ ഒരു വണ്ടി റെയിൽ പാളത്തിൽ വച്ച് ആ തലയോടിനെ പിളരുകയായിരുന്നു.അത്രയും പറഞ്ഞുനിർത്തി രമേഷ് ഫോണിൽ സുന്ദരേട്ടനെ കേൾപ്പിച്ചു.
......ഉലകം വെല്ലാൻ ഉഴറിയ നീയോ
വിലപിടിയാത്തൊരു തലയോടായ്...
ബാബുരാജിനേപ്പോലൊരു ശബ്ദം.ഒരു നനുത്ത റോസാദലം ചെറുതായ് വിറകൊള്ളുന്നതുപോലെ.ഒരു ശരീരം
അതിൽനിന്നുമുയിർകൊണ്ടുഇപ്പോൾ സുന്ദരേട്ടൻ അടുത്തിരുന്നാണ്‌ പാടുന്നത്!!
നൂറുനൂറായിരം ആത്മാക്കൾ വന്ന് കുശലം
പറഞ്ഞുപോയിഞാൻ കൊണ്ടുവന്നാക്കിയ എന്റെ ഏട്ടന്മാർ വന്ന് വിശേഷങ്ങൾ ആരാഞ്ഞു,രാത്രി വീട്ടിൽ വൈകിമാത്രം എത്തുന്നതിന്‌ വഴക്ക് പരഞ്ഞു!!വിവരിക്കാനാകത്ത ചില സാമീപ്യങ്ങൾഇതിനിടയിൽ ചങ്ങാതിമാർ പറഞ്ഞതൊന്നും ഞാൻ കേട്ടില്ല
ഏറെനേരമിരുന്നെപ്പോഴാണ്‌ മടങ്ങിയത്..?അറിയില്ല
വന്ന്കിടന്നപാടെ സലിൽ ഉറങ്ങിപ്പോയി.ഞാൻ പിന്നേയും ആഴ്ചപ്പതിപ്പ് തുറന്ന് face bookന്റെ താല്പര്യങ്ങൾ വായിച്ചിരുന്നു.കുറേ കഴിഞ്ഞ് രമേഷെത്തി.വയറ്റാട്ടിയാകാനുള്ള തയ്യാറെടുപ്പോടെ പുറത്തേയ്ക്കും പോയി.
ഉറങ്ങി
‘നമസ്കാരം’, ഗംഭീരമായ ആ ശബ്ദം
കടുംചായയുമായി രമേഷ്.പ്രസവമെടുത്ത് എത്തിയതേയുള്ളൂ‘ഭാഗീരഥിയ്ക്ക് പുത്രനാണ്‌,ശിവൻ എന്ന് പേരിട്ടു‘ചായകുടിച്ചവാറെ,ശിവനെ കണ്ട് ലാളിച്ചു,നിർവൃതിയോടെ ആയമ്മ നോക്കി നിന്നു.കുളിച്ചു.വില്വാദ്രിനാഥനെ തൊഴുതു.പി,അന്തിയുറങ്ങിയ ലോഡ്ജിനുമുന്നിലൂടെ നടന്നു.തിരിച്ചെത്തി മുറിയിൽ ചടഞ്ഞിരുന്ന സലിലിനോട് ചോദിച്ചു,ഇന്നെന്താ ഭാവം?ഉടൻ അവനിലൂടെ VKN മറുപടിച്ചു-’ഭാവയാമി രഘുരാമം‘അതുകൊണ്ട് പകൽ മറ്റെങ്ങും പോയില്ല.നിള കടന്നെത്തുന്ന ഇക്കിളിക്കാറ്റിനെ ആവോളം നുകർന്ന്,തുടരെമുറുക്കിത്തുപ്പിയിരുന്നു.മടങ്ങാനുള്ള നേരമായി.തട്ടേക്കാടിന്റെ കാനനഭംഗി കുടിയ്ക്കാൻ രമേഷിനെ ക്ഷണിച്ചു,വരാമെന്ന ഉറപ്പും കിട്ടി“ഒരു പണിചെയ്യ്,സ്റ്റേഷൻ വരെ വണ്ടിയിലാക്കാം,മജീദേ......”രമേഷ് നീട്ടി വിളിച്ചു.ഒറ്റപ്പാലം സ്റ്റേഷനിലേയ്ക്ക് ഒരു ആംബുലസ് ഇരച്ചുകയറുന്നത് കണ്ട് ഞെട്ടി!
“വേണ്ട വേണ്ട ഞങ്ങൾ നീട്ടിനടന്നോളാം”
എല്ലാ യാത്രയും പോലെ, പോയി വരാമെന്ന് പറയാവുന്ന ഒരിടമാണോ ഇത്‌...
അതെ,ഇങ്ങോട്ടേയ്ക്കല്ലാതെ മറ്റെങ്ങോട്ട്?
രമേഷ്ജീ,പോയ് വരട്ടെ..

December 28, 2010

കോഴിപ്പേന്

എവിടേയോ അമ്മയായ്
പലകുറിയെങ്കിലും
ഉള്ളിലിരുന്നരിയ്ക്കുകയാ-
ണൊരു നൊമ്പരം

August 25, 2010

ക്ലോസ്സറ്റ്(രാഷ്ട്രീയ മാനങള്‍ ഇല്ലാത്തത്)


അലക്കി നീലവും
കഞിയും
മുക്കിയ
വെളുപ്പ്
പശചേര്‍ത്ത് തേച്ചത്
എല്ലാ
വര്‍ണ്ണങളുടേയും
സങ്കരമാണെ-
ന്നതത്ര പോസിറ്റീവല്ല
അകം വെളുപ്പാണെന്നതിന്റെ ചിഹ്നവും
എത്ര
നൂറ്റാണ്ടുകളുടെ
വിസ്സര്‍ജ്ജ്യങളാണ്
അകത്ത്
എത്ര ദുര്‍ഗന്ധവും
കൊതുകും കൂത്താടിയും

August 19, 2010

ഒറ്റ


കുറിഞിപ്പൂച്ചയാണ്

വെള്ളിമേഘം പോലുടല്

‍വെള്ളാരംകല്ലുകളി-

ലിന്ദ്രനീലംചേര്‍ത്ത

കണ്ണുകള്

‍കൂര്‍ത്ത നഖങള്

‍കരുതലോടെയടക്കി-

പ്പിടിച്ച കൈകാലുകള്

‍ജാഗ്രതയിലരുമപുരട്ടിയ

ചെവിമുനകള്

‍എത്രയോമന!
കിടപ്പാണ്

റോഡില്

‍പ-

ല-

താ-

യി-

യങനെ!!!

August 18, 2010

ഗുണം പൂജ്യം!!

ഓര്‍ക്കാപ്പുറത്തൊരൊറ്റയുമ്മയാലവളെ-
മയില്‍പ്പീലിയാക്കുക-
യെന്നൊരൊറ്റവരിയാല്
‍സിവിക്
മേല്‍ച്ചൊന്നവയെമുഴുവന്‍ കവിതയാക്കി
എഴുതിയ വരികളൊന്നും
കവിതയാകാത്തശുംഭന്മാരെന്നാണാവോ
സ്വയമൊരു കയര്‍ക്കുരുക്കില്‍
ചേലെഴുംഭാവഗാനമാകുന്നത്?

August 17, 2010

വിണ്ടും പനിച്ചപ്പോള്‍

പനി
കറുത്ത വിരലുകള്‍
നീട്ടിയെന്‍ചുമലില്‍ ചേര്‍ത്തരുമയായ്
പിടിച്ചൊപ്പംനടക്കയായ്
വീണ്ടുംകാണെ കാണെ
ഞാന്‍ നിഴലായ്
പനി ഉടലായ്
ഒരു വച്ചുമാറ്റം!!
മന്ദ്രസ്ഥായിയില്‍
പനിമര്‍മരം
പോവുകയല്ലേ..?
അതെ,പോവുകയായ് ഞാന്‍.

July 9, 2010

സെന്ന്യന്‍ രവീന്ദ്രന്‍

“ഞാനെന്റെ അണ്ടര്‍വെയറൂരി നിന്റെ തോളത്തിട്ടാല്‍ എന്ത് സംഭവിയ്ക്കും?”
നമ്മളൊന്നും ഉദ്ദേശിക്കാത്ത അത്ര ഉന്നതമായിട്ടാകും ചില പ്രോലിറ്റേറിയന്‍ ഗെഡികളുടെ മറുപടി എന്നായിരുന്നുജയചന്ദ്രന്റെ (അതെ,ഏഷ്യാനെറ്റിലും മാത്രുഭൂമിയിലും വയനാടിന്റെ പച്ചച്ചിത്രങ്ങള്‍ കോറിയിട്ട അരാജകനായിരുന്ന അതേ വിധ്വംസക പ്രഭു തന്നെ!!)ഉറപ്പ്.
ടി ഉറപ്പില്‍ വയനാടന്‍ അടിവാരത്തിലേവിടേയോ രാവിലെ ചായക്കടയില്‍ തീ കൂട്ടിപ്പിടിപ്പിയ്ക്കാന്‍ ഒരുങ്ങുന്ന കടക്കാരനില്‍ ജയചന്ദ്രന്‍ ഒരു സെന്‍ ബുദ്ധിസ്റ്റിനെ കാണുന്നു.”അതവിടെത്തന്നെ കിടക്കും” എന്നോ മറ്റോ ഉള്ള ഒരു മറുപടിയെക്കാത്ത് വിക്ഷേപിച്ചതാണ് മേല്‍ ചോദ്യം.ചോദ്യത്തിന്റെ അവസാനത്തെ കാറ്റ് അണഞ്ഞവാറെ,ഉത്തരമെത്തി‌‌-
“അടിച്ചു നിന്റെ കരണം കളയും”!!!
അങ്ങേരായതുകൊണ്ടു ചുളുങ്ങിയില്ല
ഇത്രയും പറയാന്‍ ഒരു കാര്യമുണ്ടായി:
ഓട്ടോറിക്ഷയില്‍ അന്നനാട് എന്ന,ചാലക്കുടിയുടെ ഒരു പുറംകുപ്പായ ഗ്രാമത്തില്‍നിന്നും നഗരത്തിലേക്ക് പോവുകയായിരുന്നു.പെട്ടെന്നാണ് ,ഇടവഴി നൊന്തുപെറ്റപോലെ ഒരു ബൈക്ക് മുന്നിലേക്ക് പാഞ്ഞെത്തിയത്.മുച്ചക്രനായകന്‍ കൂടിയായ എന്റെ ചോര ജ്വലിച്ചു!!
ഉള്ളിയെടുത്ത്കൊടുത്ത് ചുള്ളിക്കാടിനോട് ഹോട്ടലുടമ പറഞ്ഞ വാചകാന്ത്യത്തിലെ തെറി തന്നെ ആദ്യം സാമ്പിളയച്ചു.
(ഓര്‍മ്മയില്ലേ,തൊലിയ്ക്കെടാ‍ താ- - ളീ എന്നത്?!)
കൂടെയുണ്ടായിരുന്നവരും മഴ പെയ്യിച്ചു
ഇളിഭ്യതയോടെ ഇരുചക്രന്‍ യാത്ര തുടര്‍ന്നു,ഇടയ്ക്കെവിടേയോ തേങ്ങയടിയ്ക്കാന്‍ നിര്‍ത്തിയപോലെ!നഗരത്തിലെത്തി പണം കൊടുത്തു തിരിഞ്ഞപ്പോള്‍,ഡ്രൈവന്‍ വിളിച്ചു
“ചേട്ടോ..”
സാര്‍ എന്നാകാമാ‍യിരുന്നു എന്നോര്‍ത്ത് ലേശം പരുഷമായി ഞാന്‍ ‘ങും‘ എന്ന് ചോദ്യമായി
“അത്രയും തെറി പറഞ്ഞപ്പോള്‍ ചേട്ടനെന്ത് കിട്ടി?"
"ആ നാറി വന്ന് വണ്ടിയേലിടിച്ചാല്‍ നിങ്ങളും പറയില്ലേ നൂറ് തെറി?"
"ഇല്ല”
ഞാന്‍ ഞെട്ടി.
”അങ്ങേര്‍ ഇടിച്ചില്ലല്ലോ,അപ്പോപ്പിന്നെയെന്തിനാ തെറി?ഇനി,ഇടിച്ച് വീണാല്‍ത്തന്നെ തെറിപറഞിട്ടെന്ത് കാര്യം?പറ്റിപ്പോയില്ലേ?“ഈ തെറികൊണ്ടൊന്നും ഒരു കാര്യവുമില്ല”ഡ്രൈവന്‍ പറഞ്ഞുനിര്‍ത്തി
ഇങ്ങേരും ഒരു ഓട്ടോക്കാരനോ,ഞാന്‍ ശങ്കിച്ചു പിന്നെ ഇവ്വിധം ചോദിച്ചു
“ഹ് ഹ് ഹെന്താ ഇയാളുടെ പേര്?”
“രവീന്ദ്രന്‍”
ഇതും ബംഗാള്‍ കടുവയുടെ വകുപ്പിലാണല്ല്ലോ,റെഡ് ഡാറ്റ ബുക്കില്‍ പേര് വരാവുന്നത്!ഞാന്‍ ചുറ്റും നോക്കി,പിന്നെ ഇന്‍ ചെയ്ത ഷേര്‍ട്ട് പുറത്തേക്കിട്ട് അങ്ങേര്‍ക്കു തുല്യനാവാന്‍ ശ്രമിച്ച് തിരിഞ്ഞ്നോക്കാതെ നടന്നു

July 7, 2010

MSLPSഉം ഒരു മുട്ടന്‍ ചൂരലും

അച്ഛന്റെ വിരല്‍ത്തുമ്പുകളില്‍ മുറുകെപ്പിടിച്ചെങ്കിലും നന്നേ വിറളിപിടിച്ചായിരുന്നു MSLPSലേയ്ക്കുള്ള എന്റെ ആദ്യ കാല്‍ വയ്പ്പ്‌.പൂര്‍വസൂരികളുടെ സിഗ്നലായിരുന്നു കാരണം.മറ്റൊന്നുമല്ല MSLPSല്‍ ഉതുപ്പ്‌ സാറുണ്ട്‌!!!ചെന്നുകയറിയ ആദ്യദിനങ്ങളില്‍തന്നെ കണ്ടു,4Bയിലെ മത്തായി-പില്‍ക്കാലത്ത്‌ പോത്തന്‍ മത്തയി എന്നവന്‍ വിഖ്യാതനായി-,കണ്ണുകള്‍ തടാകങ്ങളാക്കിനില്‍ക്കുന്നു.പൊന്തിക്കിടക്കുന്നു,നിക്കറിന്റെ തൊട്ടുതാഴെ രണ്ടടിപ്പാടുകള്‍.ഈശ്വരാ!പ്രാണന്‍ കപ്പല്‍ കയറുകയായിരുന്നുമനുഷ്യരെ പടച്ചുവിട്ട തമ്പുരാന്‍ അവനെ കൊല്ലാന്‍ വീര്യമുള്ള മൂര്‍ഖന്‍ പാമ്പുകളേയും ഉണ്ടാക്കിവിട്ടതെന്തിനെന്ന ,കാലാതിവര്‍ത്തിയായ ചോദ്യം എന്നില്‍ മുഴങ്ങി.ഉതുപ്പ്‌സാര്‍ മൂന്നാംക്ലാസ്സില്‍ പഠിപ്പിക്കുന്നില്ല എന്നത്‌ മാത്രമായിരുന്നു എക ആശ്വാസം.എങ്കിലും,c.cവര്‍ഗീസ്‌ സാറിന്റെ(സീസ്സീവറീസ്സാര്‍ എന്നു കുട്ടികള്‍)ക്ലാസിലിരിക്കുമ്പോള്‍ കാണാം വരാന്തയിലൂടെ നടന്നു നീങ്ങുന്ന ഉതുപ്പ്‌ സാറിനെ.ആ ശരീരവുമായി നന്നേ താദാത്മ്യപ്പെടുന്ന ഒരു മുട്ടന്‍ ചൂരലിനേയും.വരാന്‍ പോകുന്ന നാളുകളൊന്നില്‍,അതെന്റെ തുടയിലമര്‍ന്നേക്കാവുന്ന ഒരു ദുര്‍ദ്ദിനത്തെ ഞാന്‍ കണ്ണടച്ചാലുടന്‍ കാണാന്‍ തുടങ്ങി,അതോര്‍ത്ത്‌ വേവാനുംക്ലാസ്സിലെ പഠിപ്പിസ്റ്റുകളായി ബേസിലും ലീനയുമുണ്ടായിരുന്നു.അവര്‍തന്നെയായിരുന്നു ഇരു വിഭാഗങ്ങളിലേയും നേതാക്കന്മാര്‍ എന്നും പറയാം.ഉച്ചഭക്ഷണം കഴിഞ്ഞുള്ള ഇടവേളയില്‍ "തൊങ്ക്‌" കളിക്കാനായിരുന്നു ഇവര്‍കൂടി ഉള്‍പ്പെട്ട ഞങ്ങള്‍ കുറേപേര്‍ക്ക്‌ താല്‍പര്യം.പൊക്കം കുറഞ്ഞ്‌ നല്ല മിടുക്കും വേഗതയും ഉള്ള ബേസിലിന്‌,അടയ്ക്കാക്കിളി എന്ന് പേരിട്ടത്‌ ,തട്ടേക്കാട്‌ നിന്നും വന്നിരുന്ന രാജനായിരുന്നു.നാട്‌ തട്ടേക്കാടായതിനാല്‍ അവന്‍,തോഴന്‌ ഒരു പക്ഷിയുടെ പേരിട്ടില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.സ്കൂളിന്റെ പടിഞ്ഞാറു ഭാഗത്തുള്ള മുറ്റത്താണ്‌ ഈ മേജര്‍ സെറ്റ്‌ തൊങ്ക്‌ കളി അരങ്ങേറിയിരുന്നത്‌.ഒന്നു മറന്നു,ഒരുവന്‍ ഒറ്റക്കാലില്‍ ചാടിച്ചാടി മറ്റുള്ളവരെ പിടിക്കാന്‍ ഓടിക്കുന്ന "game" ആണ്‌ തൊങ്ക്‌ കളി എന്ന് പുതുതലമുറയോട്‌ പറയേണ്ടത്‌ ഞാന്‍ വിട്ടു.ഒരു ദിവസം പതിവുപോലെ കളി ചൂടായി മുന്നേറുകയാണ്‌.ബെഞ്ചമിന്‍ എന്ന സഹപാഠിയാണ്‌ 'തൊങ്കന്‍".ബേസിലാണ്‌ അവന്റെ ടാര്‍ജെറ്റ്‌.അവര്‍ മുഖാമുഖം.ചാടിച്ചാടി നില്‍ക്കുന്ന ബെഞ്ചമിന്‍.ഭിത്തിയോട്‌ ചേര്‍ന്നുനിന്ന് അങ്ങോടുമിങ്ങോടും ആയുന്ന ബേസില്‍.ഇടത്തേയ്ക്ക്‌ വെട്ടിച്ച്‌ വലത്തോട്ടും തിരിച്ചും പോവുകയെന്നതാണല്ല്ലോ പ്രാഥമിക തത്വവും രീതിയും.ബേസില്‍ ഇടത്തോട്ട്‌ വെട്ടിച്ചു.ബെഞ്ചമിനോടാ കളി?!അവന്‍ വലത്തേയ്കൊറ്റ ചട്ടം.പക്ഷേ ഇടത്തേയ്ക്ക്‌ വെട്ടിയ്ക്കുക മാത്രമല്ല അങ്ങോടേയ്ക്ക്‌ തന്നെ മാറിക്കളയുകയും ചെയ്തിരുന്നു ബേസില്‍.മുഖമടച്ചായിരുന്നു ബെഞ്ചമിന്റെ വീഴ്ച്ച.വില്‍സന്‍ T.Pയുടെ വീട്‌ സ്കൂളിന്റെ അടുത്ത്‌ തന്നെയായിരുന്നു.ഇഷ്ടന്റെ വീട്ടിലെ ഒരു മുറി,ദൈവങ്ങളെക്കൊണ്ട്‌ നിറഞ്ഞിരുന്നു.ശിവകാശി സരസ്വതി എന്ന് യതി പറഞ്ഞതുപോലെ,കലണ്ടര്‍ ദൈവങ്ങള്‍.ഒരു തീര്‍ത്ഥാടനത്തിന്റെ വിശുദ്ധിയോടെ കുറേ കുട്ടിവിശ്വാസികള്‍ അങ്ങോടേയ്ക്ക്‌ യാത്രയായി.കൂടെ ഞാനും കൂടി.വഴിയില്‍ വച്ചുതന്നെ വില്‍സന്റെ താക്കീത്‌ വന്നു,ഇറച്ചിയോ മീനോ കഴിച്ചവരാരും മുറിയില്‍ പ്രവേശിക്കരുതെന്ന്‌.രാവിലെ ഉണക്കമീന്‍ കൂട്ടി ചോറുണ്ട ഞാന്‍ അങ്കലാപ്പിലായി.അവിടെ സത്യം പറഞ്ഞാല്‍ എനിക്ക്‌ നഷ്ടമാകുന്നത്‌ ദൈവദര്‍ശനമാണ്‌.അതുകൊണ്ട്‌ കഴിച്ചുവെന്നൊ ഇല്ലെന്നോ പറയാതെ ഞാന്‍ അകത്തുകയറി.വിളക്കുകള്‍ക്കും ചന്ദനത്തിരികള്‍ക്കും പുറകിലായി സുസ്മേരവദനരായ ദൈവങ്ങള്‍.കൂട്ടത്തില്‍ തലയോട്ടിമാലയണിഞ്ഞ്‌ ചോരയിറ്റുവീഴുന്ന ദാരികത്തലയുമായി ഭദ്രകാളിയും.ദര്‍ശനം കിട്ടിയെങ്കിലും പുറത്തിറങ്ങിയപ്പോള്‍ മുതല്‍ അസ്വസ്ഥനായിരുന്നു.ചാണകത്തില്‍ ചവിട്ടിയത്‌,വിരല്‍ തട്ടി മുറിഞ്ഞത്‌...ഒക്കേയും,അസസ്യഭുക്കായി ദൈവത്തെ തീണ്ടിയത്‌ കൊണ്ടാണെന്നൊരു തോന്നല്‍.ഉതുപ്പ്‌ സാറിന്റെ സാക്ഷാല്‍ വജ്രായുധമായി ഇനിയും ദൈവകോപം എത്തിപ്പെട്ടേക്കുമോ എന്ന തോന്നലില്‍ മുട്ടയുടച്ചതുപോലെ ഞാന്‍ ഉടഞ്ഞുപോയിസ്കൂളിന്റെ എതിര്‍വശത്ത്‌ മഞ്ഞയിലെ വിട്ടിലേയ്കുള്ള വഴിയുടെ കിഴക്കു ഭാഗത്തുണ്ടായിരുന്ന കോട്ടയ്ക്കലെ ആശാന്റെ കട പലതരം വര്‍ണ്ണപേപ്പറുകളില്‍ പൊതിഞ്ഞ മിഠായികള്‍ കൊണ്ട്‌ എന്നും പ്രലോഭിപ്പിച്ചിരുന്നു.വല്ലപ്പൊഴും കിട്ടുന്ന 25 പൈസയ്ക്ക്‌ അന്ന് 5 "ചൗ" മിഠായികള്‍ കിട്ടും.ചൗ മിഠായി ഒരു വേദാന്തിയാണ്‌.ഉപനിഷത്തിലെ ശാന്തിമന്ത്രമാണവന്‌ ചേരുക.പൂര്‍ണ്ണത്തില്‍ നിന്നെത്ര മാറ്റിയാലും അത്‌ പൂര്‍ണ്ണമായിരിക്കും.നൂറ്റാണ്ടുകള്‍ ചവച്ചുകൊണ്ടേയിരിക്കാം!!!മിഠായി വാങ്ങാനുള്ള പണം ഒരു സ്വപ്നമായിത്തീര്‍ന്നപ്പോള്‍ ഞങ്ങള്‍ മറ്റൊരു വിദ്യ കണ്ടുപിടിച്ചു.ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവും പിതാവും പരിശുദ്ധാത്മാവും!മഴമരത്തിന്റെ കായ പൊളിച്ചെടുത്ത്‌ ഉള്ളിലെ ബ്രൗണ്‍ നിറത്തിലുള്ള ഭാഗം എടുത്ത്‌ തിന്നുക.ഒരിക്കല്‍ ഇവ്വിധം ഒരു ജനകീയ ബദല്‍ കണ്ടു പിടിച്ചെന്ന കുറ്റത്താല്‍ 4B യിലെ ബിനു KK യ്ക്ക്‌ പുറത്തുപോയി പല്ല് തേച്ചിട്ട്‌ വരേണ്ടിവന്നു.ലോകത്തെ മുഴുവന്‍ കണ്ടുപിടുത്തങ്ങളെയും അധികാരി വര്‍ഗം ഒരിക്കല്‍ ശാസിച്ചിട്ടുണ്ടെന്നത്‌ അവന്‌ ആശ്വാസമായേക്കാം.മൂപ്പര്‍ കണ്ടെത്തിയത്‌ മറ്റൊന്നുമല്ല കത്തുന്ന സൂര്യന്‌ കിഴെ റോഡില്‍ തിളയ്ക്കുന്ന ടാര്‍ ഉരുട്ടിയെടുത്ത്‌ മിഠായി രൂപത്തിലാക്കി ചവയ്ക്കുക എന്നുള്ളതാണ്‌.ഇതില്‍പ്പരമെന്ത്‌ ബദല്‍ ചൗ വിന്‌?!സാഹിത്യസമാജമെന്നൊ മറ്റോ പേരിട്ടിരുന്ന ഒരു പീരിയഡുണ്ടായിരുന്നു.വ്യാഴാഴ്ച്ചദിനങ്ങളില്‍ കൊച്ചുകലാപ്രകടനങ്ങള്‍ക്കൊരു വേദി.ക്ലാസ്സിലെ ആസ്ഥാന ഗായകനായിരുന്നു സജി VT. തുഷാരം എന്ന സിനിമയിലെ ഒരു ഹിറ്റ്‌ ഗാനം ആലപിക്കുകയാണ്‌ ടിയാന്‍.യഥാവിധി ഗാംഭീര്യത്തോടെ....ഇങ്ങിനെ:......നെഞ്ചില്‍ത്താ കുളിരലമാര...!!!!എവിടേയോ ഒരു കല്ല്‌ കടിച്ചുവെന്നല്ലാതെ ഞങ്ങളുടെ ശെമ്മാങ്കുടി ഒരു അലമാര പണിയാന്‍ മാത്രം തച്ചനായത്‌ അപ്പൊഴൊന്നും ബഹു ഭൂരിപക്ഷത്തിനും മനസ്സിലായിരുന്നില്ലമൃഷ്ഠാന്നമായ ഉപ്പുമാവ്‌ രുചികരമായിരുന്നു.സുലോചനന്‍ ചേട്ടനാണ്‌ നളന്‍.അദ്ദേഹമാകട്ടെ സഹപാഠി സന്തോഷിന്റെ ചേട്ടനും.നെല്ലാട്ട്‌ കുടിക്കാരുടെ പറമ്പില്‍നിന്നാണ്‌ പാചകത്തിന്‌` വെള്ളം എത്തിയ്ക്കുന്നത്‌.ബക്കറ്റുകളിലാക്കി തൂക്കിപ്പിടിച്ചാണ്‌ കുചേലന്‍(അതുമൊരു വട്ടപ്പേര്‌) അതു കൊണ്ടുവരാറ്‌,രാവിലെ മിക്കവാറും ഒരു പീരിയഡ്‌ കഴിഞ്ഞ്‌ ബെഞ്ചമിനും ഞാനും വെള്ളമെത്തിയ്ക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമത്തോട്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ അണ്ണാരക്കണ്ണന്മാരാകും.ഈ നന്ദിയും സന്തോഷിനോടുള്ള സഹോദരസ്നേഹത്തിന്റെ ഒരു എക്സ്റ്റന്‍ഷനുംകൂടി അദ്ദേഹത്തിന്‌ ഞങ്ങളൊടുണ്ടെന്ന്‌ ഉച്ചത്തെ ഉപ്പുമാവു പറഞ്ഞു തരും.മേല്‍പ്പറഞ്ഞ വികാരങ്ങള്‍ അതില്‍ ശര്‍ക്കരക്കഷണങ്ങളായി അവതരിച്ചിട്ടുണ്ടാകുംനെല്ലാട്ട്‌ കുടിക്കാരുടെ വീട്ടില്‍ വേറേയും ആവശ്യങ്ങള്‍ക്കു പോകാറുണ്ട്‌.അവര്‍ക്ക്‌ കൊപ്രവ്യാപാരമായിരുന്നു.ചില തേങ്ങകള്‍ ഉടയ്ക്കുമ്പോള്‍ അതിന്റെയുള്ളില്‍ "പൊങ്ങ്‌" ഉണ്ടാകാറുണ്ട്‌.വെള്ളം വറ്റിക്കിടക്കുന്ന തേങ്ങയുടെ അനന്തരാവകാശി മുളപൊട്ടുന്നതാണ്‌ അത്‌.അത്‌ പൊട്ടിച്ചു തിന്നാന്‍ ഒരു പ്രത്യേക രുചിയാണ്‌.അത്‌ ആഹരിക്കുക എന്നത്‌ ഞങ്ങലുടെ extra curricular activities ന്റെ ഒരു ഭാഗമായിരുന്നു.തട്ടേക്കാട്‌ നിന്നും രാജന്‍ എത്തിയ്ക്കുന്ന കാട്ടുനെല്ലിയ്ക്കകള്‍ തിന്ന് നാക്കും പല്ലുമൊക്കെ ചവര്‍ക്കുമ്പോള്‍ കിണര്‍വെള്ളം കോരിക്കുടിയ്ക്കാനായിരുന്നു പിന്നെയൊരു പോക്ക്‌.കവി പാടിയതു പോലെ എന്തുമധുരമെന്നോതുവാന്‍ തന്നെ.മരിച്ചാലും മറക്കുമോ ആ സ്വാദ്‌?മൃഗയാ വിനോദങ്ങളില്‍ മുഖ്യം,ഉച്ചയൂണ്‌ കഴിഞ്ഞുള്ള സ്റ്റണ്ട്‌ രംഗം തന്നെ.ജോസ്‌ VD,കൃഷ്ണകുമാര്‍,സന്തോഷ്‌,ജോളി വര്‍ഗീസ്‌,ഷിബു AA ഇങ്ങിനെ നീണ്ട നിര തന്നെയുണ്ട്‌ ഫയല്‍ വാന്മാരായി.ആരോഗ്യത്തിന്റെ(മൂച്ച്‌ എന്നാണ്‌ പറയുക)അളവ്‌ തോത്‌ മഞ്ജു ആയിരുന്നു.AD,BC എന്നിങ്ങനെ കാലത്തെ ഗണിയ്കും പോലെ മഞ്ജുവുമായി മല്ലിട്ട്‌ വീഴാതെ നില്‍ക്കുന്ന സമയ ദൈര്‍ഘ്യത്തെ വച്ചാണ്‌ മൂച്ചളന്നിരുന്നത്‌.അന്നേ അവന്‍ ഒരു ധിക്കൃതശക്രപരാക്രമനാകിന ഉദ്ധണ്ഠനായിരുന്നു(പ്രയോഗത്തിനു കട:കൃഷ്ണന്‍ നായര്‍) ഒരു 40 കിലോയോളം അന്നേ അവന്‌ തൂക്കമുണ്ടാകും.ഈയുള്ളവനാകട്ടെ മഞ്ജുവിന്റെ അഴകളവുകളെ മാറി നിന്ന് ആരാധിച്ചുപോന്നു.ഭയമുള്ളവയെ ആരാധിക്കുക എന്നതാണല്ലോഒരുപാട്‌ പേടിപ്പിച്ചിട്ടുണ്ടെങ്കിലും ഉതുപ്പ്‌ സാര്‍ തല്ലിയില്ല ആ രണ്ടു വര്‍ഷവും,അദ്ധേഹത്തിന്റെ വിഷയമായ കണക്കില്‍ ഞാന്‍ വ്യാഘ്രമായതു കൊണ്ടാവില്ല .ആ ചൂരലിന്‌ എന്റെ തുടയേക്കാള്‍ വലിപ്പമുള്ളതു കൊണ്ടാവാം..പക്ഷേ ഇന്നും സാറിനെ കാണുമ്പോള്‍ ആ വടിത്തുമ്പ്‌ എന്നെ പഴയ പേടിച്ച കുട്ടിയാക്കുന്നു.ഓര്‍ക്കുട്ടില്‍ ഏറെ തെരഞ്ഞെങ്കിലും mslps ലെ ആരേയും കിട്ടിയില്ല .ഓര്‍മ്മയുടെ കൂട്ടില്‍ എല്ലാവരും ഭദ്രമാണല്ലോ,ഒരു കടലുമെടുക്കാതെ.പലരേയും ഇന്നും കാണുന്നു.അധ്യാപകരില്‍ ഐസ്സക്‌ സാറിനേയും ഉതുപ്പ്‌ സാറിനേയും.ഒരുവന്‍ തോളത്ത്‌ തട്ടുന്ന സൗഹൃദമെങ്കില്‍ അപരനോടടുക്കുവാന്‍ ഒരു പരിധിവിട്ട്‌ ആ നശിച്ച ചൂരല്‍ സമ്മതിക്കുന്നുമില്ല

October 12, 2009

ജീന്‍സിട്ട സുന്ദരി

"പണ്ട്‌ സ്കൂളില്‍ പഠിച്ചപ്പോള്‍ പോയതാ,ഇടമലയാറിന്‌,കൊച്ചെറുപ്പത്തില്‌,ഒക്കെ മറന്നു.പോകാം?"ചങ്ങാതി പറഞ്ഞു.ആളാണെങ്കില്‍ പുതുതായി വാങ്ങിയ ബൈക്ക്‌ ഓടിച്ച്‌ ചാലായി വരുന്നതേയുള്ളു.കാടാകുമ്പോള്‍ ട്രാഫിക്കിന്റെ പ്രശ്നമില്ലല്ലോഅവന്‌ ഓര്‍മയേയില്ലെങ്കില്‍ എനിക്കാണെങ്കില്‍ ഓര്‍മകളുടെ മലവെള്ളമാണ്‌.വിക്റ്റര്‍ലീനസിന്‌ ലീനയെന്നപോലെ എനിക്കുണ്ടായിരുന്നവളോടൊത്ത്‌ എത്രയോ വട്ടം വന്നു പോയിരിക്കുന്നു!!!വാടകയ്ക്കെടുത്ത കാമിനിമാരുമായി എത്രയോ ലീലാകരന്മാരെ കാടുകയറ്റിയിരിക്കുന്നു ഞാനെന്ന സാരഥി(അതൊരു ഗംഭീരന്‍ ഓട്ടോക്കാലം!)യാത്രയുടെ ആദ്യസ്വീകരണ സ്ഥലം ഭൂതത്താന്‍ കെട്ട്‌ തന്നെയായിരുന്നു-TS No:47ശ്രദ്ധാലുക്കളായ പരിചാരകര്‍ പാലക്കാടിന്റെ കാറ്റേല്‍ക്കാത്ത നല്ലിളം കള്ളും ഉപദംശങ്ങളും പകര്‍ന്നു,കുക്കുടവും വരാഹവും.വണ്ടി ചെറു ഗീയറുകളില്‍ മുന്നോട്ട്‌തുണ്ടം റേഞ്ച്‌ ആപ്പീസിന്റെ മുന്‍പിലെത്തിയപ്പോല്‍ ഇടത്‌വശത്തെ മൈതാനം ചൂണ്ടി പ്രവാസിയായിരുന്ന സുഹൃത്തിനോട്‌ പറഞ്ഞു,ഇവിടാണ്‌ കഴിഞ്ഞ വര്‍ഷം തടിയട്ടിയ്ക്ക്‌ നമ്പറിടാന്‍ വന്നവന്‍ കടുവയെ കണ്ട്‌ തൂറിയത്‌നടുക്കം വണ്ടിയുടെ ജോയിന്റടിപ്പിച്ചു!!പിന്നീട്‌ ഓരോ വളവും വളരെ പതുക്കെയാണ്‌ കടന്നത്‌.എത്തിനോക്കുന്നുമുണ്ടായിരുന്നു,വളവിന്നപ്പുറത്തെ റോഡിലേയ്ക്ക്‌"ഏയ്‌,മഴക്കാലത്ത്‌ ഇവറ്റകളൊന്നും പുറത്തേയ്ക്ക്‌ വരില്ല,കാടിന്നകത്ത്‌ തന്നെ വെള്ളവും ഭക്ഷണവും കിട്ടുമല്ലോ"ഞാന്‍ കാടിന്റെ ഉള്ളറിഞ്ഞ ജ്ഞാനിയായിതണുപ്പ്‌കാടിന്റെ മണം ആവോളം വലിച്ചുകയറ്റി യാത്ര തുടര്‍ന്നുവഴിയില്‍ കണ്ട ആനപ്പിണ്ടത്തിനൊക്കെ നല്ല പഴക്കംവേനല്‍ക്കാലത്താണെങ്കില്‍ ഇങ്ങിനെയല്ല,പാത്രത്തില്‍ പുട്ട്‌ ഊര്‍ത്തിയിട്ടപോലെ ആവിപൊങ്ങുംവഴിയില്‍ അവിടവിടെ കുഞ്ഞു പ്രാണികള്‍ പരക്കും(പൃക്ക എന്ന്‌ നാട്ടുഭാഷ)ആനച്ചൂര്‌ മൂക്കില്‍ വന്നലയ്ക്കും.ഈറ്റകള്‍ ഒടിയുന്ന, ചെവിപ്പാള തല്ലുന്ന ശബ്ദങ്ങള്‍ കേള്‍ക്കുംഇത്‌ സുരക്ഷിതകാലംഭയാശങ്കകളില്ലാതെ സഞ്ചരിയ്ക്കാം.ആകെ പേടിയ്ക്കേണ്ടത്‌ അട്ടയെ മാത്രംഅതിനാണെങ്കില്‍ കാട്ടിനകത്തേയ്ക്ക്‌ കയറുന്നുമില്ലല്ലോബൈക്കില്‍ ഡാം വരെ പോകുന്നു,തിരിച്ചു വരുന്നു അത്രയല്ലേയുള്ളൂചെക്ക്‌ പോസ്റ്റില്‍ നമ്പറും പേരും രേഖപ്പെടുത്തി.കുറച്ചിട കഴിഞ്ഞാല്‍ പിന്നെ കയറ്റമാണ്‌'എണ്ണക്കല്ല്' എന്ന, ഡാം സ്ഥിതിചെയ്യുന്ന സ്ഥലം വരെ.മലയണ്ണാന്‍,കാട്ടുകോഴി എന്നീ നിരുപദ്രവ ജീവികള്‍ ഇഷ്ടം പോലെ..ഉടുമ്പുകളും.ഡാമിനടുത്തെത്തി.കാട്ടിലൂടെ മറുകരയെത്തിയാല്‍ പിന്നീടൊരു ആറ്‌ മണിക്കൂര്‍ നടന്നാലെത്താവുന്ന തേരക്കുടി എന്ന ആദിവാസി ഊരിനെപ്പറ്റി സംസാരിച്ചു.ഡാമില്‍നിന്ന് power house-ലേയ്ക്ക്‌ വെള്ളം കടന്നുപോകുന്ന കൂറ്റന്‍ കുഴലുകള്‍ കാണിച്ചു.കഴിഞ്ഞ വര്‍ഷം ഇവിടം കാണാന്‍ കൂടെവന്ന കാതറീന്‍ ആറ്റ്‌വുഡ്‌ എന്ന മദാമ്മക്കുട്ടിയേയും അവളെ ആര്‍ത്തിയോടെ കണ്ട നാട്ടുകാരേപ്പറ്റിയും പറഞ്ഞു.വിദേശികളെ നോക്കി വിഴുങ്ങുന്ന നമ്മുടെ സാമൂഹ്യ അപചയത്തേപ്പറ്റി പ്രമേയം പാസ്സാക്കി.ഇവ്വിധം രണ്ട്‌ മണിക്കൂറോളം കഴിഞ്ഞപ്പോള്‍ എന്റെ നാവ്‌ പൊറാഞ്ഞതു കൊണ്ടാവാം അവന്‍ പറഞ്ഞു"മടങ്ങാം?ഇയാള്‍ ഓടിയ്ക്‌.ഇറക്കമൊക്കെ off ചെയ്തു പോണേല്‍ ഇയാളാണെങ്കിലേ പറ്റൂ ഇന്ധു ലാഭിയ്ക്കാലോ"കുതിച്ചിറങ്ങുകയാണ്‌ പാഷന്‍നോക്കൂ അമ്പത്‌ കിലോമീറ്റര്‍ വേഗതയില്‍ അഞ്ച്‌പൈസ മുടക്കില്ല്ലാതെരണ്ട്‌ കൊടും വളവുകള്‍ പിന്നിട്ടു. കുറച്ച്‌ brake ഒക്കെ പിടിയ്ക്കാതിരുന്നില്ല.ഇനീപ്പോ എന്തേലും വന്ന് വട്ടം ചാടിയാലോ?മൂന്നാമത്തെ വളവ്‌ കഴിഞ്ഞ്‌ ഇടത്തേയ്ക്ക്‌ തിരിയുകയാണ്‌.പെട്ടെന്ന്,വണ്ടി എന്തുചെയ്യണമെന്ന് അറിയാതെ ഞാന്‍ കുഴങ്ങിരക്തം തണുത്തുറഞ്ഞുപോയികേവലം ഒരു പത്തുമീറ്ററപ്പുറത്ത്‌,റോഡിന്റെ മുക്കാല്‍ ഭാഗത്തോളം cover ചെയ്യുന്ന ഒരു body lengthക്രൂരത തെല്ലുമില്ലാതെ,ശാന്തയാ(നാ)യി ഒന്നു നോക്കി റോഡ്‌ കടക്കാന്‍ ഒരുങ്ങുകയാണ്‌ഒരു പുള്ളിപ്പുലി!!!ചങ്ങാതി എന്റെ പുറത്ത്‌ കവിളമര്‍ത്തി മുറുകെപിടിച്ചിരിയ്ക്കുന്നുഎനിക്ക്‌ ശ്വാസം മുട്ടിയില്ല,അതെപ്പോഴോ നിലച്ചുപോയിരുന്നല്ലോ!കൈകള്‍ റോഡിന്നപ്പുറത്തെ തിട്ടിന്മേല്‍ കുത്തി ഒന്നു തിരിഞ്ഞുനോക്കി.പിന്നെ കണ്ണുകള്‍ മുറുക്കെയടച്ച്‌ നാവ്‌ നീട്ടി വായുവിനെ ഒരു നുള്ള്‌ നക്കിത്തിന്നു.പതിയെ ഉയര്‍ന്ന് തിട്ടിന്മേല്‍ക്കയറി ചരിഞ്ഞുകിടന്ന ഒരു മരത്തിലൂടെ അപ്പുറത്തേയ്ക്ക്‌,അതിലൂടെ അതിനപ്പുറത്തേയ്ക്ക്‌ അങ്ങനെ കടന്ന്‌മറഞ്ഞു.തൊണ്ടയടഞ്ഞു പോയിരുന്നുമരണഭീതി ഒരുവന്റെ സര്‍വ്വ വിസര്‍ജ്യങ്ങളേയും പുറംതള്ളുമെന്നാണ്‌,എല്ലാമുണ്ടായില്ല, പ്രവഹിച്ച രണ്ടോ മൂന്നോ തുള്ളികളെ അടിവസ്ത്രം ഒപ്പിയെടുത്തു.വണ്ടി സ്റ്റാര്‍ട്ടാക്കാനേ പറ്റുന്നില്ല.കാലൊക്കെ മരവിച്ചുപോയിരുന്നു.അവിടെ നില്‍ക്കാനും കഴിയുന്നില്ല,പോകാനും.അരമണിക്കൂറോളം വെറുതെ നില്‍ക്കേണ്ടി വന്നു,മര്യാദയ്ക്ക്‌ ഒന്നു ശ്വാസം വിടാന്‍.പിന്നീടേ യാത്ര തുടര്‍ന്നുള്ളൂമടങ്ങിയപ്പോഴും,രാത്രി കിടന്നപ്പോഴും ദാ,ഇപ്പോഴും,ആ നടത്ത ഉള്ളില്‍ കുളിരാകുന്നു-കാമുകനോട്‌ പിണങ്ങി,തലവെട്ടിച്ച്‌,ജീന്‍സിട്ട ഒരു സുന്ദരി പിന്തിരിഞ്ഞു നടന്നപോലെഅതേ താളം ചന്തംകുറുമ്പ്‌!!

September 26, 2009

ദ്വന്ദ്വയുദ്ധം

duel ദ്വന്ദ്വയുദ്ധമാകുമ്പോള്‍,അവസാനത്തെ ലെറ്ററില്‍ ഒരു കുഞ്ഞ്‌ തോണ്ടുകൊടുത്ത്‌ അതിനെ യുഗ്മഗാന-duet-മാക്കുന്ന ഭാഷയുടെ വരമ്പിനേക്കുറിച്ച്‌ ചങ്ങാതിയും യജമാനനുമായവന്‍ പറഞ്ഞിട്ട്‌ വര്‍ഷം നാലായി.ഇതാ ഇന്നലെ രാത്രിയില്‍ ബോബി ജോസ്‌ കട്ടിക്കാടന്റെ പുസ്തകത്തില്‍ നിന്നുമൊരു വാഗ്ചാതുര്യം കൂടി കണ്ടെടുക്കപ്പെട്ടു-രണ്ട്‌ പദങ്ങളുണ്ട്‌,ഒന്ന് പേഴ്സോണ രണ്ട്‌ പേഴ്സണാലിറ്റി.ആദ്യത്തേത്‌ ഹൃദയത്തിന്റെ സാന്നിധ്യമില്ലാത്ത പൊതുവായ ചില സ്വഭാവരീതികള്‍.ഉദാഹരണത്തിന്‌ ബസില്‍ ടിക്കറ്റ്‌ കൊടുക്കുന്ന കണ്ടക്റ്റര്‍ .ഒരു സീറ്റില്‍ എന്തോ പൊതിയിരിക്കുന്നത്‌ കണ്ട്‌ "എന്താണിത്‌? ആരുടേതാണീ പൊതിക്കെട്ട്‌?"അടുത്തിരിക്കുന്ന ആള്‍ ശാന്തമായ്‌ പറഞ്ഞു"എന്റേതാണ്‌.....ബോംബാണ്‌"പൊട്ടിത്തെറിച്ചത്‌ കണ്ടക്റ്ററായിരുന്നു-"ഇതൊക്കെ സീറ്റിന്റെ മുകളിലാണോ കൊണ്ടുവയ്ക്കുന്നത്‌? എടുത്ത്‌ അടിയിലെങ്ങാനും വയ്യ്‌"!!!!!!!!!!ഇത്‌ തന്നെയാണ്‌ ആദ്യത്തേവന്‍.പേഴ്സണാലിറ്റിയാകട്ടെ ഏറ്റവും ചെറിയ കാര്യങ്ങളില്‍പ്പോലും നിങ്ങളുടെ ഹൃദയസാനിധ്യമുണ്ടാവുകയെന്നതാണ്‌

September 18, 2009

പാത്തു

രണ്ടു നിരകൾ പുരുഷകേസരികൾക്കും ഏറ്റവും അറ്റത്തുള്ള നിര

അംഗനമണികൾക്കും.അങ്ങനെയായിരുന്നു,പൊലീസ്‌ സ്റ്റേഷനു

സമിപമുണ്ടായിരുന്ന പഴയ പാരലൽ കോളേജിന്റെ ഒന്നാം വ

ർഷപ്രീഡിഗ്രിഫോർത്ത്‌ ഗ്രൂപ്പിന്റെ ഭുമിശാസ്ത്രം.ഇംഗ്ലീഷ്‌ ച്ചിട്ടപ്പടി

വഴങ്ങാത്ത തോട്ടിതന്നെ.പക്ഷെ MA collegeൽ രണ്ടു വർഷം

കഴിച്ചുകൂട്ടിയവൻ ആയതുകൊണ്ടെനിക്കതത്ര

മുട്ടായിരുന്നില്ല.അത്യാവശ്യം സാമാന്യവെവരം ഉള്ളതിനാൽ

പ്രിയംകരനായ student ആയിരുന്നു താനും.ഇതിനോക്കെയിടയിലാണ്‌

മെലിഞ്ഞ ഉണ്ടക്കണ്ണുള്ള ഫാത്തിമയിൽ ഞാൻ ഉടക്കിപ്പോയത്‌.ഞാൻ

വലത്തേക്ക്‌ ചെരിഞ്ഞ്‌ അവളെ നോക്കും,കുറേ നേരമാകുമ്പോൾ അവൾ

ഇങ്ങോട്ട്‌ നോക്കും അപ്പോൾ ഞാൻ തിരിയും.മാസങ്ങളോളം ഈ

പരിപാടി തുടർന്നപ്പോൾ ക്ലാസ്സ്‌ ഒന്നടങ്കം പറഞ്ഞുതുടങ്ങി,they are in

love എന്ന്.അങ്ങനെ ഞങ്ങളൂം അറിഞ്ഞു ഈ വിവരം. ഉച്ച കഴിഞ്ഞ്‌

ഒരു അവർ കഴിയുമ്പോൾ ഷിബിയുമൊത്തൊരു മുങ്ങലുണ്ട്‌.ഒരു സിഗരറ്റ്‌

പിന്നെ ഒരു കാപ്പി.ഈ പുകയെടുക്കലിനെ പാത്തു ചോദ്യം

ചെയ്തു.ഇനി വലിയ്ക്കില്ല എന്നു ആ മൂക്കിനിരുവശങ്ങളിലെ

നീലത്തടാകങ്ങൾക്കു മുൻപിൽ ഞാൻ സത്യം ചെയ്തു.പിന്നെ

രഹസ്യമായി വലിച്ചു.you know CA is equillant to IAS എന്ന്

ഇടയ്ക്കിടെ എന്നെ പ്രചോദിപ്പിക്കാറുള്ള്ല പ്രിൻസിപ്പളിന്റെ

ചെവിയിലും എത്തി ഉച്ചയ്യ്‌ അവൾ എനിക്ക്‌ ഉരുള ഉരുട്ടി തരുന്ന

കാര്യം.പക്ഷെ അദ്ധേഹം പ്രതികരിച്ചതേയില്ല,എന്നിലുള്ള

വിശ്വാസമാകാം.അവളുടെ പിതാവ്‌ ഒരു മുസ്ലിം

പുരോഹിതനായിരുന്നു.അതുകൊണ്ടുതന്നെ നമ്മുടെ വിവാഹം

നടക്കില്ലെന്നവൾ പറഞ്ഞു.അങ്ങിനെയൊക്കെ മൽസരിച്ച്‌

പ്രണയിക്കുന്നതിനിടയിലാണ്‌ എനിയ്ക്ക്‌ കളമശ്ശേരി I.T.I ൽ നിന്നും

അഡ്മിഷൻ കാർഡ്‌ വരുന്നത്‌.ഒറ്റപ്പോക്കായിരുന്നു.കൂടുതൽ

യാത്രാമൊഴികൾ എനിക്കെന്നും വേദനയാണല്ലോ. എന്നെത്തന്നെ

നോവിച്ചുകൊണ്ടുള്ള ഒരു തരം ഹിംസയായിരുന്നു ആ

exile.ഞാനവളേപ്പറ്റി വേപഥുപൂണ്ടു . വർക്ക്ഷോപ്പുകളിൽ കയറാതെ

അലഞ്ഞു,മഴമരച്ചോട്ടിൽ ആകാശം നോക്കി മലർന്നു.അപ്പോൾ

ഹിറ്റായിരുന്ന കാതൽ റോജാവേ മൂളിക്കരഞ്ഞു . അന്നെനിയ്ക്ക്‌ തീ

ർച്ചയായും വേണു നാഗവള്ളിയുടെ മുഖമായിരുന്നു
വർഷങ്ങൾ പലത്ത്‌ കഴിഞ്ഞു
ഒരിക്കൽ അമ്മയുടെ തറവാട്ടിൽ നിന്നും കോതമംഗലത്തേയ്ക്ക്‌ വരും

വഴി ഇടയിലേതോ സ്റ്റോപ്പിൽനിന്നും അവൾ-എനിയ്ക്കാ കണ്ണുകൾ

മറക്കാൻ കഴിയില്ലല്ലോ.
രണ്ടോ മൂന്നോ വയസ്സ്‌ തോന്നിക്കുന്ന ഒരുമിടുക്കൻ വിരൽത്തുമ്പി

ൽ.ഞാനിരിക്കുന്ന സീറ്റിൽ ഒരാൾക്ക്‌ കൂടി ഇരിയ്ക്കാം.അവൾ കുട്ടിയെ

നടുവിലിരുത്തി ഒരു വശത്തേയ്ക്കൊതുങ്ങിയിരുന്നു.ഞാൻ ആ

മുഖത്തേയ്ക്കുറ്റുനോക്കി.അവിടെ വിടരുന്ന ഭാവമാറ്റങ്ങൽ കണ്ടു

രസിച്ചു.ഒടുവിൽ"അള്ളാ പ്രവീണോ ? (ഞാനപ്പോൾ മാമുക്കൊയ

പറഞ്ഞ "മാണ്ടാ" ഓർത്തു ).ചോദ്യത്തൊടൊപ്പം അവൾ കുട്ടിയെ

എടുത്തുമാറ്റി.പണ്ട്‌,എന്റെ നോട്ടത്തെ ഇടയ്ക്കിടെ തെറ്റിക്കാറുള്ള ആ

തുടകൾ എന്റെ കാലിലുരുമ്മി.എനിക്കൊന്നും

തോന്നിയില്ല.ഞാനൊരുപാടിഷ്ടപ്പെട്ട്‌പോയിരുന്നു.വഴി തീരും വരെ

നിർത്താതെ സംശാരിച്ചു..നഗരത്തിൽ ഇറങ്ങി.ഞാൻ ഒരു കപ്പ്‌ കാപ്പി

കുടിയ്ക്കാൻ ക്ഷണിച്ചു. ഇല്ല.ഇനി കാണുമ്പോളാകാം അവൾ പറഞ്ഞു

.പുറം തിരിഞ്ഞു നടക്കവേ തിരിഞ്ഞു

നോക്കാതിരിക്കാനായില്ല.കരുത്തിയപോലെ അവൾ എന്നാൽ

നോക്കിയതേയില്ല

August 27, 2009

എന്റെ വടക്കന്‍ സൗഹൃദങ്ങള്‍ക്ക്‌ ഖേദപൂര്‍വം

പൂരപ്രേമികളായ എന്റെ സുഹൃത്തുക്കളേ
അല്‍ത്തൂസറെ വായിച്ചിട്ടുള്ളവരെ
കെട്ടാനൊരുങ്ങല്ലേ
മൂപ്പര്‌ പറഞ്ഞുപോലും
ലൈംഗികത കുറഞ്ഞ സമൂഹമേ
ആഘോഷങ്ങളില്‍ അഭിരമിക്കുകയത്രേ

August 21, 2009

എന്നിലേ കന്യകാത്വത്തെ........

ഈ ഉസ്സെയിന്‍ ബോള്‍ട്ട്‌ നൂറ്‌ മിറ്റര്‍ ഓടുന്നതിനിടയില്‍ വഴിയില്‍ എന്തെങ്കിലും കണ്ടിട്ടുണ്ടാകുമോ?
അന്ന് ആ ആമ എത്ര കാഴ്ചകള്‍ കണ്ടിട്ടുണ്ടാകും?
ഈ കാഴ്ചകളല്ല ആ finishing point ലാണ്‌ കാര്യം.അങ്ങനെതന്നെയാണ്‌ നമ്മെ പഠിപ്പിക്കുന്നത്‌.
അധ്യാപകന്‍ പറയുകയാണ്‌,ഇതാ ഇവിടം മുതല്‍ നിങ്ങള്‍ ഒരു മത്സര ഓട്ടം തുടങ്ങുകയാണ്‌.ആദ്യം മുന്നിലെത്താന്‍ ആര്‍ജ്ജിക്കേണ്ട വേഗതയെക്കുറിച്ച്‌മാത്രം ഓര്‍ത്താല്‍ മതി,കൂടെയുള്ളവരെല്ലാം എതിരാളികള്‍ തന്നെ.( പില്‍ക്കാലത്ത്‌ ചോരയില്‍ ആല്‍ക്കഹോള്‍ നിറഞ്ഞ്‌ ഒരു പകല്‍ മുഴുവന്‍ ഹോസ്റ്റലിന്റെ അടഞ്ഞ മുറിയില്‍ ബോധം നഷ്ടപ്പെട്ട്‌ കിടന്നപ്പോള്‍ തൂക്കിയെടുത്ത്‌ കൊണ്ടുപോയ ചങ്ങാതിമാരാണ്‌ എതിരാളികള്‍!!!!)ചുറ്റും നോക്കുമ്പോള്‍ വെടിയൊച്ചകേള്‍ക്കാന്‍ നില്‍ക്കുന്ന അത്‌ലറ്റുകളുടെ ഉദ്വേഗം എല്ലാവരിലും.ചുരമാന്തിനില്‍ക്കുന്ന കാളക്കുട്ടന്മാര്‍.
നീണ്ട താടിയുഴിഞ്ഞ്‌ ഒന്നാം നമ്പര്‍ മുറിപങ്കിട്ടവന്‍ മാത്രം നിസ്സംഗനായി....
ചോദ്യമുയര്‍ന്നു " എന്താണ്‌ മിസ്റ്റര്‍ താങ്കള്‍ മാത്രം..?""സര്‍,ഒരു മത്സര ഓട്ടത്തിനെനിക്ക്‌ താല്‍പര്യമില്ല.എനിക്കു പതുക്കെ പോകണം.ചുറ്റുപാടുകള്‍ കണ്ട്‌,മണ്ണിന്റെ മണമറിഞ്ഞ്‌ ചെടിത്തലപ്പ്പുകള്‍ നുള്ളിയങ്ങനെ.........
തലമുറകള്‍ക്ക്‌ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന,ഈച്ചരവാര്യരേപ്പോലെ നരച്ച പുരികങ്ങള്‍ തെല്ലൊന്നു കുറുകി(പിന്നീട്‌ ഉരുണ്ടാണോ എന്നറിയില്ല ആ ആമ ഒരുപാട്‌ മുയലുകളെ പിന്നിലാക്കിയെന്നത്‌ ചരിത്രം ഒരു വിഡ്ഢിച്ചിരി ചിരിച്ചു എന്ന് കരുതിയാല്‍ മതിയാകും)പറഞ്ഞുവന്നത്‌ മത്സരങ്ങളേക്കുറിച്ചാണ്‌.നിത്യചൈതന്യയതിയുടെ കുറിപ്പില്‍ ഒരിടത്ത്‌:മദമാത്സര്യങ്ങള്‍ നിറഞ്ഞ ഈ ലോകത്ത്‌ അല്‍പമെങ്കിലും മനുഷ്യത്വം നിറയുന്നത്‌ പാഠ്യവിഷയങ്ങളില്‍ കുറച്ചെങ്കിലും കവിതയുടെ മാനവികത ഉള്ളതുകൊണ്ടാണ്‌ എന്നു വിശ്വസിക്കുന്നവനാണ്‌ ഞാന്‍.കഴിഞ്ഞയാഴ്ച്ച രണ്ട്‌ ദമ്പതിമാര്‍ അവരുടെ മകനേയും കൊണ്ട്‌ ആശ്രമത്തില്‍ വന്നു.സ്വാമീ,ഇവന്‍ നന്നായി കവിത ചൊല്ലും.ആകട്ടെ മകനേ ഒരെണ്ണം ചൊല്ലൂ അപ്പൂപ്പനായ്‌....മനോഹരമായ ആ മുഖം വലിഞ്ഞു മുറുകി,അവന്‍ നീട്ടിപ്പാടാന്‍ തുടങ്ങി"മൃതിവരം തന്ന ജന്മമേ നിന്നൊടീമലിനദേഹം ഇരന്നതേയില്ല ഞാന്‍"ജീവിതത്തേപ്പറ്റി ഏറ്റവും നിറപ്പകിട്ടാര്‍ന്ന് ചിന്തിക്കേണ്ട പ്രായത്തില്‍ അവന്‍ തന്റെ മൃതിയേപ്പറ്റി,മലിനമായ ദേഹത്തേപ്പറ്റി പറയുന്നു.
ഇനി സീപ്പീ പള്ളിപ്പുറത്തിന്റെ ഒരനുഭവം കൂടി.സംസ്ഥാനതല സ്കൂള്‍ യുവജനോല്‍സവവേദി.പദ്യപാരായണ മല്‍സരം നടക്കുന്നു.ഒരു എട്ടാം ക്ലാസുകാരിയുടെ മധുരസ്വരം ഇങ്ങിനെ....
"എന്നിലെ കന്യകാത്വത്തെ നശിപ്പിച്ച നരാധമാ............"
ഒപ്പം വിരലും ചൂണ്ടുന്നുണ്ട്‌.അതാണെങ്കിലോ നടുവിലിരിക്കുന്ന സീപ്പിയുടെ നേരെ.
എണീറ്റോടാന്‍ വയ്യല്ലോ?
ഇനി,വിവിധ ആനുകാലികങ്ങളില്‍ വരുന്ന നമ്മുടെ കുട്ടികളുടെ കവിതകള്‍ വായിക്കുക
ഇവര്‍ക്കെന്തുപറ്റി?
നമ്മളല്ലാതെ ആരാണ്‌ കുറ്റക്കാര്‍?

August 10, 2009

പതിയാത്ത മുദ്രകള്‍

ഒരിക്കല്‍ ഒരു സന്യാസി തന്റെ കമണ്ഡലു നദിക്കരയില്‍ വച്ച്‌ ധ്യാനത്തിനായ്‌ ഇരുന്നു.നദിയില്‍ ക്രമേണ വെള്ളം ഉയര്‍ന്നു.അത്‌ കമണ്ഡലുവിനെ ഒഴുക്കിക്കൊണ്ടുപോയി.അതേ നദിയില്‍ത്തന്നെ ഒരു വനദേവത നീരാടാന്‍ എത്തി.അവരുടെ കയ്യില്‍ ഉണ്ടായിരുന്ന മനോഹരമായ ഒരു പളുങ്ക്‌ പാത്രം വെള്ളത്തില്‍ വീണൊഴുകിപ്പോയി.കമണ്ഡലുവിന്റെ തടസ്സമേതുമില്ലാത്ത യാത്രയെ പളുങ്കുപാത്രം മുടക്കി.തന്റെ യാത്രയില്‍ മനോഹരമായ പളുങ്കുപാത്രം കൂടി കൂട്ടാകുമല്ലോ എന്ന ആഹ്ലാദം കമണ്ഡലു മറച്ചുവച്ചില്ല.പ്രേമോദാരനായി കമണ്ഡലു,പാത്രത്തെ സമീപിച്ചു."അരുത്‌,അങ്ങ്‌ എന്നും ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ വിധിക്കപ്പെട്ടവനാണ്‌.ഞാനോ,എപ്പോള്‍ വേണമെങ്കിലും തകരാനും.കൂട്ടിമുട്ടാതെയിരുന്നാല്‍ മാത്രമേ നമുക്കൊന്നിച്ച്‌ കുറച്ചിടയെങ്കിലും യാത്രചെയ്യാന്‍ കഴിയൂ"വിവേകപൂര്‍വ്വമുള്ള ഈ മറുപടി കമണ്ഡലുവിനെ ചിന്തിപ്പിച്ചു-'ഒരു ഘട്ടം കഴിഞ്ഞാല്‍ ഒഴുക്ക്‌ ഒരു വഴിക്കോ രണ്ട്‌ വഴിക്കോ ഞങ്ങളെ കൊണ്ടുപോയേക്കാം.എനാല്‍ തകര്‍ച്ചയില്ലാത്ത മൈത്രി നിത്യമായതുകൊണ്ട്‌ എത്ര അകലത്തിരുന്നാലും ഹൃദയങ്ങളില്‍ പ്രകാശിക്കുന്ന സ്നേഹം ഞങ്ങളെ പരസ്പരം തൊടും'സന്യാസിയും വനദേവതയും അവിടെയെത്തി അവരവരുടെ പാത്രങ്ങളുമായി രണ്ടുവഴികളില്‍ തിരിഞ്ഞുപോയി.എന്നാല്‍ കമണ്ഡലുവിന്റെ ഹൃദയത്തില്‍ ഒരു പളുങ്കുപാത്രത്തിന്റേയും പളുങ്കുപാത്രത്തിന്റെ ഹൃദയത്തില്‍ ഒരു കമണ്ഡലുവിന്റേയും മുദ്ര പതിഞ്ഞിരിക്കുന്നത്‌ അവര്‍ അറിഞ്ഞതേയില്ല

July 20, 2009

oddman out

ഇതുപോലൊരു മഴയത്താണ്‌
മഴചൂടി ഞാന്‍ വിദ്യാരംഭം കുറിച്ചത്‌
വിരല്‍ രക്തപതാകയായതും
ഇതുപോലൊരു മഴയത്താണ്‌
പനിച്ചൂടിന്‍ പുതപ്പില്‍അവളെ സ്വപ്നം കണ്ടതും
മുളയ്ക്കാത്ത മീശയോര്‍ത്ത്‌ നെടുവീര്‍പ്പിട്ടതും
ഇതുപോലൊരു മഴയത്താണ്‌
പണിക്കാരികള്‍ കുളിയ്ക്കുന്നതോട്ടുവക്കിലിരുന്ന്സ്വയം സാക്ഷ്യപ്പെടുത്തിയതും
ഒനാനെന്നു പ്രഖ്യാപിച്ചതും
(മഴയും നീരൊഴുക്കും അലക്കുകല്ലും എന്നെയിപ്പോഴും പിടിച്ചുനിര്‍ത്താറുണ്ട്‌)
ഇതുപോലൊരു മഴയത്താണ്‌
പഞ്ഞമില്ലാതെ പ്രണയക്കുറിപ്പടികള്‍പലര്‍ക്കുമെഴുതിത്തെളിഞ്ഞതും
മുറപ്പെണ്ണിന്റെ മുറിയില്‍നിന്നുംമാമന്‍ വലിച്ച്‌പുറത്തേക്കെറിഞ്ഞതും
ഒരുപാട്‌ മഴകള്‍പെയ്തുതോര്‍ന്നിട്ടും
അത്രതന്നെ തഥാഗതന്മാര്‍ വീടേറിയിട്ടും
മഴയത്ത്‌ നടക്കുന്നു
ഞാന്‍എല്ലാമഴകളും നേരേ നനയുവാന്
‍ഊത്താലുകളൊന്നുമെനിക്ക്‌ വേണ്ട